(സ്വന്തം ലേഖകൻ)
ഡാളസ്: ഡാളസ് കൗണ്ടിയിൽ ഗാർലാൻഡ് സിറ്റി മുനിസിപ്പൽ തെരഞ്ഞടുപ്പിൽ മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്രീ പി. സി. മാത്യുവിന്റെ പിന്തുണ വർധിച്ചതായി ക്യാമ്പയിൻ മാനേജർ മാർട്ടിൻ പാടേറ്റി, സെക്രട്ടറി കാർത്തികാ പോൾ, ട്രെഷറർ ബിൽ ഇൻഗ്രാം, ജോൺ സാമുവേൽ. തോമസ് ചെള്ളാത്തു, ഹെലൻ മെയ്‌സ്, റയാൻ കീനാൻ എന്നിവർ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

പി. സി. മാത്യു വിദ്യാർത്ഥി ആയിരുന്ന കാലം മുതൽ താൻ നേടിയെടുത്ത പരിചയ സമ്പത്തും ഗാർലണ്ടിൽ ഡിസ്ട്രിക്ട് 3 യിൽ രണ്ടു സ്ഥാനാർത്ഥികളേക്കാൾ കൂടുതൽ വോട്ടു നേടി 2021 ൽ റൺ ഓഫ് ആയി അംഗീകാരം പിടിച്ചു പറ്റിയതും സീനിയർ സിറ്റിസൺ കമ്മീഷണർ ആയി സേവനം അനുഷ്ഠിച്ചതും താൻ തുടങ്ങി വെച്ച ദൗത്യം കൈവിടാതെ മുൻപോട്ടു കൊണ്ട് പോകുന്നതും വോട്ടർമാരുടെ ഇടയിൽ മതിപ്പു നേടി കഴിഞ്ഞതായി പ്രസ്താവനയിൽ പറഞ്ഞു.

ഏറ്റവും വലിയ കാമ്പയിൻ പൊതുയോഗം സിറ്റിയുടെ തന്നെ പ്രസിദ്ധമായ ഗ്രാൻവിൽ ആർട്സ് സെൻഡറിൽ നടത്തിയപ്പോൾ ഇപ്പോഴത്തെ കൗൺസിൽ അംഗങ്ങളും അയൽ സിറ്റികളിൽ നിന്നും കൌൺസിൽ അംഗംങ്ങളും അമേരിക്കൻ സാമൂഹിക നേതാക്കളും മറ്റും പങ്കടുത്തിരുന്നു.

ഗാർലണ്ടിൽ ഇപ്പോഴും മോഷണങ്ങളും ക്രിമിനൽ ആക്ടിവിറ്റികളും നടക്കുന്നുണ്ട്. റോഡുകളും ട്രാഫി ജംഗ്ഷനുകളും നല്ലതാക്കി എടുക്കുവാനുണ്ട്. ട്രാഫിക് ജംഗ്ഷനിൽ റോഡ് ഡിവൈഡറും റോഡും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത വിധം മങ്ങിയിരിക്കുന്നത് ഡ്രൈവർമാരെ പലപ്പോഴും ദുരിതത്തിൽ ആക്കാറുണ്ട്. എല്ലാ ഡിവൈഡറുകളും പെയിന്റ് ചെയ്യിക്കും എന്ന് പി. സി. പറഞ്ഞു. സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്തിടത്തു പുതിയ ലൈറ്റുകൾ സ്ഥാപിക്കും.

കൂടാതെ ഏറ്റവും വലിയ പ്രശ്നമായ ഹോംലെസ്സ് ആൾക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അവർക്കായി ഒരു ഫുൾ പരിഹാരത്തിനായുള്ള പ്ലാൻ പി. സി. തയ്യാറാക്കി പല സ്ഥാനാർഥി ഡിബേറ്റുകളിൽ അവതരിപ്പിക്കുകയും ചെയ്തത് ആകർഷകമായി. വീടില്ലാതെ കാറിലും കടത്തിണ്ണകളിലും മറ്റും ജീവിക്കുന്നവരുടെ പ്രശനം ഗാർലണ്ടിന്റെ തെന്നെ പ്രശ്നമല്ല എന്ന് പി. സി. പറഞ്ഞു. പ്ലേനോ സിറ്റിയിലും നമുക്ക് ഹോംലെസ്സ് ആൾക്കാരെ കാണാം. അതായത് ഇത് ഒരു റീജിയണൽ പ്രശ്നമാണ്. ഡാളസ് കൗണ്ടിയോടൊപ്പം സമീപ കൗണ്ടികളായ കൗണ്ടികളെയുംതെരഞ്ഞെടുക്കപ്പെട്ട നേതാക്കളെയും വിളിച്ചുകൂട്ടി സഹകരണത്തോടെ ഒരു വലിയ ഷെൽട്ടർ പണിയുകയും ഒരു പോലീസ് യൂണിറ്റും മെഡിക്കൽ യൂണിറ്റും ഒപ്പം സ്ഥാപിക്കുകയും ചെറിയ ജോലികൾ നൽകി മാനസീകമായ പിന്തുണയും കൊടുത്തുകൊണ്ട് ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ സാധിക്കും. (ഗോപിനാഥ്ചി മുതുകാട് ചെയ്യുന്ന പ്രൊജക്റ്റ് വേണമെങ്കിൽ ഒരു മോഡൽ ആയി എടുക്കാം). സ്റ്റേറ്റ് ഫണ്ടിങ്ങും ലഭിക്കുവാൻ സാധ്യത ഉണ്ടെന്നു പി. സി. പറഞ്ഞു. https://pcmathew4garland.com/

ഈ വരുന്ന ശനിയാഴ്ച (മെയ് 3 ന് രാവിലെ 7 മുതൽ വൈകിട്ട് 7 വരെ) പോളിംഗ് ബൂത്തിലേക്ക് കടന്നുവന്നു തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് പി. സി. മാത്യു വിനീതമായി അഭ്യർത്ഥിച്ചു. രാത്രിയോടെ റിസൾട്ട് അറിയാൻ കഴിയുന്നതാണ്) തങ്ങളുടെ കൂട്ടുകാരെയും ബന്ധു മിത്രാദികളെയുംപ്രേരിപ്പിച്ചു വോട്ടു ചെയ്യിക്കണമെന്നും തനിക്കൊരു അവസരം നല്കണമെന്നും പി. സി. ഓർപ്പിക്കുകയുണ്ടായി. https://youtu.be/kDxmkf1rIUU?si=UcUml2iSA1UTVbMH

