വാഷിംഗ്ടൺ: ഇറാൻ യമനിലെ ഹൂതികളെപിന്തുണയ്ക്കുന്നതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന താക്കീതുമായി അമേരിക്കയുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്താണ് ഇറാനു മുന്നറിയിപ്പ്. നല്കിയത് ഇറാനും യുഎസും തമ്മിൽ ആണവ കരാർ നടപ്പാക്കുന്നതു സംബന്ധിച്ചു ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പീറ്റ് ഹെഗ്സെത് മുന്നറിയിപ്പുമായി രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്. . ‘ഹൂതികൾക്കുള്ള പിന്തുണയെ കുറിച്ച് വ്യക്തമായി അറിയാം. നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ഞങ്ങൾക്കു വ്യക്‌തമായി അറിയാം. യുഎസ് സൈന്യത്തിന് എന്തൊക്കെ സാധിക്കുമെന്ന് നിങ്ങൾക്കു നന്നായി അറിയാം. ഞങ്ങൾ തീരുമാനിക്കുന്ന സ്ഥലത്തും സമയത്തും നിങ്ങൾ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പീറ്റ് ഹെത് സമൂഹമാധ്യമത്തിൽ കുറിച്ചു
ഹൂതികൾ നടത്തുന്ന ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഇറാനാണെന്നു കണക്കാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമൂഹമാധ്യമ പോസ്‌റ്റും പങ്കുവച്ചു. ഹൂതികൾ സ്വതന്ത്രമായാണു പ്രവർത്തിക്കുന്നതെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ചെങ്കടലിൽ കപ്പലുകൾക്കു നേരെ ഹൂതികൾ ആക്രമണം നടത്തിയ സാഹചര്യത്തിലാണ് ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക വ്യോമാക്രമണം ആരംഭിച്ചത്.