എബി മക്കപ്പുഴ
ഡാളസ്:ഏപ്രിൽ 22 മുതൽ 29 വരെ നടന്ന ഏർലി വോട്ടിങ്ങിൽ 1347 വോട്ടുകൾ സണ്ണിവെൽ ടൌൺ ഹാളിൽ നടന്നതായാണ് റിപ്പോർട്ട്. മെയ് 3 നു നടക്കുന്ന വോട്ടിങ്ങിന്റെ ഏറ്റ കുറച്ചിൽ അനുസരിച്ചായിരിക്കും വിജയം ആർക്കു എന്ന് വ്യക്തമാകൂ.
ഇപ്പോഴത്തെ കണക്കുകൂട്ടലിൽ മേയർ സ്ഥാനാർഥികളായ സജി പി ജോർജും, പോൾ കെ കാഷും ഇഞ്ചോടിച്ചു ഉള്ള മത്സരമായിട്ടാണ് കാണുന്നത്.
വിജയം മുന്നിൽ കണ്ടുകൊണ്ടു ഒരു സ്ഥാനാർഥി ശനിയാഴ്ച ഡിന്നർ പാർട്ടി ക്രമീകരിച്ചതായിട്ടാണ് അറിവ്.
അൽപ്പൻ അർധരാത്രിക്ക് കുട പിടിക്കും എന്ന് കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ നേരിൽ മസ്സിലാക്കി സണ്ണിവെൽ നിവാസികൾ.
1200 വോട്ടുകൾ കൂടി നടക്കുമെന്നാണ് അറിവ്. ജയ പരാജയങ്ങൾ കാലേ കൂട്ടി തീരുമാനിക്കുന്നതിന് മുൻപ് മെയ് മൂന്നിന് വിധി നിർണ്ണായകമായ വോട്ടുകളായിരിക്കും നടക്കുക.
പ്രബലമാരായ രണ്ടു സ്ഥാനാർഥികളിൽ ആരു ജയിച്ചാലൂം സണ്ണിവെയ്ൽ നിവാസികൾ ആഗ്രഹിക്കുന്നതും ചിന്തിക്കുന്നതും ഈ കൊച്ചു ടൗണിന്റെ വികസനം മാത്രമാണ്.