വാഷിംഗ്ടൺ: ചൈനീസ് സർക്കാരിൽ അതൃപ്തരായ ഉദ്യോഗസ്ഥരെ ചാരവൃത്തിക്ക് ക്ഷണിച്ച് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ. ചൈനീസ് ഭാ ഷയിൽ തയാറാക്കിയ വിഡിയോയിലൂടെയാണ് ഒരുമിച്ചു പ്രവർത്തിക്കാൻ ചൈനക്കാരെ സി.ഐ.എ ക്ഷണിച്ചത്.
ഇത് സംബന്ധിച്ച് യൂട്യൂബിലും എക്സ്‌സിലും പോസ്റ്റ് ചെയ്ത വിഡി യോകൾ ഇതിനകം 50 ലക്ഷം പേർ കണ്ടു. ആഡംബര വാഹനങ്ങളിലും അത്യാധുനിക സൗക ര്യങ്ങളിലും സുഖ ജീവിതം നയിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ സേവി ക്കുന്ന ഉദ്യോഗസ്ഥർ ആശങ്കയും നിരാശയും പ ങ്കിടുന്നതാണ് രണ്ട് മിനിറ്റ് നീളുന്ന വിഡിയോയി ലുള്ളത്.
സി.ഐ.എയുടെ പ്രവർത്തനം പുതിയ തലത്തിലേക്ക് മാറ്റുന്നതിന്റെയും ചൈനയുടെ മേൽ രഹസ്യാന്വേഷ ണം ശക്തമാക്കുന്നതിന്റെയും ഭാഗമായി സി ഐ എ ഡയറക്‌ടർ ജോൺ റാറ്റ്ക്ലിഫാണ് പദ്ധതി തയാറാക്കിയത്. രഹസ്യങ്ങൾ കണ്ടെത്താൻ ചൈനീസ് ഉദ്യോഗസ്ഥരെ നിയമിക്കുക എന്നതാണ് വീഡി യോകളുടെ ലക്ഷ്യമെന്ന് അസോസിയേറ്റഡ് പ്രസിനോട് റാറ്റ്ക്ലിഫ് വ്യക്തമാക്കി