Tuesday, May 6, 2025

HomeAmericaകനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി യുഎസിലേക്ക് യാത്ര തിരിച്ചു, ട്രംപുമായി കൂടിക്കാഴ്ച നടത്തും

കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി യുഎസിലേക്ക് യാത്ര തിരിച്ചു, ട്രംപുമായി കൂടിക്കാഴ്ച നടത്തും

spot_img
spot_img

ഓട്ടവ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി യുഎസിലേക്ക് യാത്ര തിരിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. തിങ്കളാഴ്ച ഉച്ചയ്ക്ക് കാര്‍ണി യുഎസ് തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡി.സി.യിലേക്ക് പോകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.

തുടര്‍ന്ന് മെയ് 6 ചൊവ്വാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടക്കും. അതേസമയം യുഎസുമായുള്ള ചര്‍ച്ച എളുപ്പമാകുമെന്ന് കരുതുന്നില്ലെന്ന് മാര്‍ക്ക് കാര്‍ണി പറയുന്നു. എന്നാല്‍, കാനഡയ്ക്ക് ഏറ്റവും മികച്ച കരാര്‍ മാത്രമേ സ്വീകരിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കാനഡ-യുണൈറ്റഡ് സ്റ്റേറ്റ്‌സ്-മെക്‌സിക്കോ കരാറിന്റെ പുനര്‍ചര്‍ച്ചകള്‍ അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും കൂടിക്കാഴ്ച. കാനഡയ്ക്ക് ഏറ്റവും മികച്ച കരാര്‍ ലഭിക്കാന്‍ സര്‍ക്കാര്‍ പോരാടുമെന്ന് തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments