(അനശ്വരം മാമ്പിള്ളി)
ഡാളസ് : ദീർഘകാല രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങൾക്ക് താങ്ങായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് സൊലസ്.
തൃശൂർ ആസ്ഥാനമായി 17 വർഷമായി സൊലസ് പ്രവർത്തിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി 10 കേന്ദ്രങ്ങളിലും, അമേരിക്കയിലെ വിവിധ സ്റ്റേറ്റ്കളിലും സൊലസ് സജീവ പ്രവർത്തനം നടത്തി വരുന്നു.