എഡ്മിന്റൻ : ആൽബർട്ടയുടെ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി അസോസിയേഷൻ അംഗങ്ങൾക്ക് പ്രിവിലേജ് കാർഡ് നടപ്പിലാക്കി. എഡ്മിന്റണിലെ Thodupuzha Idukki Group of Edmonton Residents (TIGER) ആണ് എഡ്മിന്റണിലെ ഗ്രോസറി റെസ്റ്റോറന്റ് മേഖലയിലെ ബിസിനസ് സംരഭങ്ങളെ കുട്ടി ഇണക്കി ടൈഗർ പ്രിവിലേജ് കാർഡ് ഇറക്കിയത്. ടൈഗറിന്റെ ഉത്‌ഘാടന ചടങ്ങു് ‘ROAR’ കൺസെർവേറ്റീവ് എം.പി സയ്യദ് അബ്ദുൽ തായിഫ് നിർവഹിച്ചു .

വനിതകളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന കാനഡയിലെ തന്നെ ആദ്യ സംഘടനകളിൽ ഒന്നാണ് എഡ്മിന്റൻ ടൈഗർ . ചടങ്ങിന് പ്രസിഡന്റ് നേഹാ ജോൺ സ്വാഗതവും, സെക്രട്ടറി ആൻസി വിപിൻ നന്ദിയും പറഞ്ഞു തുടർന്നു എഡ്മിന്റണിലെ കലാകാരന്മാരുടെ ബാൻഡ് ‘താളം’ അവതരിപ്പിച്ച ഗാനമേളയും വാട്ടർ ഡ്രം പെർഫോമെൻസും ഉണ്ടായിരുന്നു . റെജോ മാത്യു (റിയൽറ്റർ),ജോമറ്റ് മാത്യു (റിയൽറ്റർ), ജോജി മാത്യു (റിയൽറ്റർ), റിങ്കു ജോസഫ് (റിയൽറ്റർ), മേവാഡ ഗ്രൂപ്സ് , എൻക്ലസ് മീഡിയ, സാവോയ്‌സ് സൗത്ത് ഇന്ത്യൻ റെസ്റ്റാറന്റ് , ജോസ് ലോ, ടെസ്‌ല ഡ്രൈവിംഗ് സ്കൂൾ , റിയൽ സ്നാക്ക്സ് എന്നിവർ സ്പോണ്സറുന്മാരായിരുന്നു
പ്രിവിലേജ് കാർഡ് പാർട്ണേഴ്‌സും ആനുകൂല്യങ്ങളും :
Dickey’s Barbecue Pit – Fort Saskatchewan (25% ഡിസ്‌ക്കൗണ്ട്, മിനിമം/മാക്‌സിമം ഇല്ല)
VRS Super Market – 5% ($50 മിനിമം)
Savoys Restaurant – എല്ലാ 4 ശാഖകളിലും 10%
Fresh 2 Door – 5% ($50 വരെ), $50 കഴിഞ്ഞാൽ 10%
വാർത്ത : ജോസഫ് ജോൺ കാൽഗറി