Thursday, May 8, 2025

HomeAmericaമലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്റ്റ്യന്‍ സൊസൈറ്റി ഓഫ് ഷിക്കാഗോയുടെ ചരിത്ര നിമിഷത്തിന് തിരിതെളിയാന്‍ 2 ദിവസം മാത്രം

മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്റ്റ്യന്‍ സൊസൈറ്റി ഓഫ് ഷിക്കാഗോയുടെ ചരിത്ര നിമിഷത്തിന് തിരിതെളിയാന്‍ 2 ദിവസം മാത്രം

spot_img
spot_img

എ.എസ് ശ്രീകുമാര്‍

ഷിക്കഗോ: മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്റ്റ്യന്‍ സൊസൈറ്റി ഓഫ് ഷിക്കാഗോ (എം.ഒ.സി.എസ്) എന്ന സമാനതകളില്ലാത്ത കൂട്ടായ്മയുടെ ഔപചാരികമായ ഉദ്ഘാടന സമ്മേളനത്തിന്റെയും ഫാമിലി നൈറ്റിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മെയ് 10-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ ഓക് ബ്രൂക്കിലെ ഷിക്കാഗോ മാരിയറ്റ് ഓക് ബ്രൂക്ക് ഹോട്ടലില്‍ നടക്കുന്ന വര്‍ണാഭമായ പരിപാടി അവിസ്മരണീയമാക്കുവാന്‍ വലിയൊരു നേതൃനിരയാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

ഷിക്കാഗോയുടെ മണ്ണില്‍ വിശ്വാസ ധാരയില്‍ ജീവിക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്റ്റ്യന്‍ കമ്മ്യൂണിറ്റിയെ ഏകോപിപ്പിച്ച് നോര്‍ത്ത് അമേരിക്കയാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്ന ഉദാത്ത ലക്ഷ്യത്തോടെയാണ് ‘മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്റ്റ്യന്‍ സൊസൈറ്റി ഓഫ് ഷിക്കഗോ’ എന്ന സംഘടന രൂപീകരിക്കപ്പെട്ടത്. കേരളത്തില്‍ നിന്ന് അമേരിക്കയില്‍ കുടിയേറിയവരും ഇവിടെ ജനിച്ചു വളരുന്നവരുമായ മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്റ്റ്യന്‍ വിശ്വാസികള്‍ക്ക് അവരുടെ പൈതൃകവും സംസ്‌കാരവും സഭാപരമായ മൂല്യങ്ങളും ചോര്‍ന്ന് പോകാതെ വരും തലമുറയിലേയ്ക്ക് കൈമാറുകയെന്നതാണ് എം.ഒ.സി.എസിന്റെ ആത്യന്തിക ലക്ഷ്യം.

പുതു തലമുറയുടെ ഹൃദ്യമായ ആശയവിനിമയം, പരസ്പര സഹകരണം, ആരോഗ്യകരമായ ആത്മീയ ഇടപെടല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിന് ശക്തമായ സാമുദായിക അടിത്തറയുള്ള ഒരു സംഘടനയായി എം.ഒ.സി.എസ് നിലകൊള്ളും. ഒപ്പം ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള സഭാ അംഗങ്ങളുടെ ഏതൊരാവശ്യത്തിനും എം.ഒ.സി.എസിന്റെ സഹായഹസ്തമുണ്ടാവും.

പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഒന്നിച്ചു ചേരുവാനുള്ള ഒരു കമ്മ്യൂണിറ്റി സെന്റര്‍ എം.ഒ.സി.എസിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നാണ്. മലങ്കര ഓര്‍ത്തഡോക്‌സ് കുടുംബാംഗങ്ങള്‍ക്ക് സായാഹ്നങ്ങളില്‍ ഒരുമിച്ച് കൂടി വിശേഷങ്ങള്‍ പങ്കുവയ്ക്കാനും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കലാ കായിക രംഗങ്ങളിലെ മികവ് പ്രകടിപ്പിക്കുന്നതിനൊപ്പം സഭാ വിശ്വാസവും കൂടി ഊട്ടിയുറപ്പിക്കാനുള്ള വേദിയായിരിക്കും ഈ കമ്മ്യൂണിറ്റി സെന്റര്‍.

ഡോ. ജോസഫ് ഏബ്രഹാം (ചെയര്‍മാന്‍), ഡോ. ബിനു ഫിലിപ്പ് (പ്രസിഡന്റ്), എബ്രഹാം വര്‍ക്കി (വൈസ് പ്രസിഡന്റ്), അജിത്ത് ഏലിയാസ് (സെക്രട്ടറി), ഫിലിപ്പ് കുന്നേല്‍ ജോസഫ് (ട്രഷറര്‍), രാജീവ് കോര (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ക്കൊപ്പം ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായി ജോര്‍ജ് പൂഴിക്കുന്നേല്‍, ജോര്‍ജ് പണിക്കര്‍, മനോജ് മാത്യു, ജിജോ വര്‍ഗീസ്, ടോണി തോമസ്, എന്നിവരും ഈ സൊസൈറ്റക്കിക്ക് ചുക്കാന്‍ പിടിക്കുന്നു.

സീനിയര്‍ ഫോറം ചെയറായി ജോര്‍ജ് പൂഴിക്കുന്നേലിനൊപ്പം പി.ഒ ഫിലിപ്പ്, കോശി വൈദ്യന്‍, ലീലാമ്മ പോളച്ചിറ, ഫിലോ ഫിലിപ്പ്, കോര പോളച്ചിറ, ബെറ്റി വൈദ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുമുണ്ട്. വിമന്‍സ് ഫോറം പ്രസിഡന്റ് മഞ്ജു ബേബിക്കൊപ്പം ലിഷ ജോണി, ഡോ. സിബില്‍ ഫിലിപ്പ്, ഡോ. മോനി എബ്രഹാം, സിനില്‍ ഫിലിപ്പ്, റീന വര്‍ക്കി, ഷീബ മാത്യു, അലീന ഗ്രിഗറി, സിമി ഐസക്ക് എന്നിവരും പ്രവര്‍ത്തിക്കുന്നു.

യൂത്ത് ഫോറം പ്രസിഡന്റായി ചാള്‍സ് ജെ മാത്യു, സെക്രട്ടറിയായി ആല്‍ബിന്‍ എബ്രഹാം എന്നിവര്‍ക്കൊപ്പം സിറില്‍ ഫിലിപ്പ്, റെയ്‌നു തോമസ്, സാം പണിക്കര്‍, ജേക്കബ് ജോര്‍ജ് എന്നിവരെയും നിയമിച്ചിട്ടുണ്ട്. കിഡ്‌സ് ഫോറം പ്രസിഡന്റായി ഗ്രിഗറി ഡാനിയേലിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികളും, വെബ് സൈറ്റ് കോ-ഓര്‍ഡിനേറ്റര്‍മാരായി ഷെറി തോമസും ബിബു ഫിലിപ്പും പബ്‌ളിക് റിലേഷന്‍സ് ചെയറായി ജോര്‍ജ് പണിക്കരും രംഗത്തുണ്ട്.

ഉദ്ഘാടന സമ്മേളനത്തിന്റെ കണ്‍വീനേഴ്‌സായി ഡോ. സിബില്‍ ഫിലിപ്പ്, ലിഷ ജോണി എന്നിവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികളും, രജിസ്‌ട്രേഷന്‍ ചെയറായി സിനില്‍ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയും പ്രവര്‍ത്തിച്ചുവരുന്നു. അമേരിക്കയിലെ വിവിധ കണ്‍വന്‍ഷനുകള്‍ക്കും സ്റ്റാര്‍ ഷോകള്‍ക്കും ക്രിയേറ്റീവ് ഹെഡ് ആയി പ്രവര്‍ത്തിക്കുന്ന ബിജു സക്കറിയയെ ഈ പ്രോഗ്രമിന്റെ ഇവന്റ് ഡയറക്ടറായും നിയമിച്ചു.

വിഷ്വല്‍ ട്രീറ്റോടുകൂടി അരങ്ങേറുന്ന ഉദ്ഘാടന സമ്മേളനത്തില്‍ അമേരിക്കയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വിശിഷ്ടാതിഥികള്‍ പങ്കെടുക്കും. മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്റ്റ്യന്‍ സഭയുടെ ഷിക്കാഗോയിലെ നാല് ഇടവകകളില്‍ നിന്നുള്ള അംഗങ്ങള്‍ ഒരുക്കുന്ന വിവിധ കലാ പരിപാടികള്‍ക്കൊപ്പം മദേഴ്‌സ് ഡേ സ്‌പെഷ്യല്‍ ഫാഷന്‍ ഷോയും ഈ ഫാമിലി നൈറ്റിന് മാറ്റ് കൂട്ടും. ഉദ്ഘാടന സമ്മേളനത്തിലേയ്ക്കും ഫാമിലി നൈറ്റിലേയ്ക്കും ഷിക്കാഗോയിലെയും പരിസര പ്രദേശങ്ങളിലെയും മലങ്കര ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളെ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഡോ. ബിനു ഫിലിപ്പ്-630 697 2240
ഡോ. ജോസഫ് ഏബ്രഹാം-630 291 1440
എബ്രഹാം വര്‍ക്കി-630 677 3020
അജിത്ത് ഏലിയാസ്-630 337 5898
ഫിലിപ്പ് കുന്നേല്‍ ജോസഫ്-708 289 5882
രാജീവ് കോര-224 766 9046
എന്നിവരുമായി ബന്ധപ്പെടാന്‍ താത്പര്യപ്പെടുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments