പ്രസന്നന്‍ പിള്ള
ഷിക്കാഗോ : ലോക പത്രസ്വാതന്ത്ര്യ ദിനം ആഘോഷമായി മാറ്റിക്കൊണ്ട് ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ) ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ‘മീഡിയ ഇഗ്‌നൈറ്റ് 2025’ എന്ന പേരില്‍ സൗജന്യ മീഡിയാ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. ഫോര്‍ പോയ്ന്റ്‌സ് ബൈ ഷെറാട്ടണ്‍, മൗണ്ട് പ്രോസ്‌പെക്ട് ഒ’ഹെയര്‍ ഹോട്ടലില്‍ വെച്ചാണ് ഫോട്ടോഗ്രഫിയുടെയും വീഡിയോ എഡിറ്റിംഗിന്റെയും അടിസ്ഥാനപരമായ അറിവുകള്‍ പങ്കുവെച്ച വര്‍ക്ക്ഷോപ്പ് നടന്നത്.

വര്‍ഷങ്ങളോളം പത്രപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന, 22 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള പ്രമുഖ ഫോട്ടോജേര്‍ണലിസ്റ്റ് ജോര്‍ജ് ലെക്ലയര്‍ ആണ് വര്‍ക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്യുകയും നേതൃത്വം നല്‍കുകയും ചെയ്തത്. ഉദ്ഘാടന പ്രസംഗത്തില്‍ ജോര്‍ജ് ലെക്ലയര്‍ ജനാധിപത്യത്തിന്റെ സുതാര്യതക്കും ജനശബ്ദം മുഴങ്ങുന്നതിനും മാധ്യമ സ്വാതന്ത്ര്യം നിര്‍ണ്ണായകമാണ് എന്ന് ഊന്നിപ്പറഞ്ഞു.
ഐപിസിഎന്‍എ ചാപ്റ്റര്‍ ജോയിന്റ് ട്രഷറര്‍ വര്‍ഗീസ് പാലമലയില്‍ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് പ്രസന്നന്‍ പിള്ള ആമുഖ പ്രസംഗം നടത്തി. ട്രഷററും ഇവന്റ് ചെയര്‍മാനുമായ അലന്‍ ജോര്‍ജ് നന്ദിപ്രസംഗം നിര്‍വഹിച്ചു.

വീഡിയോ എഡിറ്റിംഗ് ക്ലാസ് സെക്ഷന്‍ അലന്‍ ജോര്‍ജ് തന്നെയാണ് കൈകാര്യം ചെയ്തത്. തത്സമയം ഡെമോയും പ്രായോഗിക പരിശീലനവും നല്‍കി.
ഐപിസിഎന്‍എ മുന്‍ നാഷണല്‍ പ്രസിഡന്റും ചാപ്റ്റര്‍ പ്രസിഡന്റുമായിരുന്ന ശിവന്‍ മുഹമ്മയെ (ശിവ് പണിക്കര്‍) ചടങ്ങില്‍ പ്രത്യേകമായി ആദരിച്ചു. ഇല്ലിനോയിലെ പ്ലെയിന്‍ഫീല്‍ഡ് വില്ലേജ് ട്രസ്റ്റി യായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സാമൂഹ്യ സേവന സന്നദ്ധതക്കും നേതൃത്വ പാടവത്തിനുമുള്ള അംഗീകാരമായി ചാപ്റ്റര്‍ അംഗങ്ങളും വിശിഷ്ടാതിഥിയും ചേര്‍ന്ന് ഫലകം സമ്മാനിച്ചു. മറുപടി പ്രസംഗത്തില്‍ ചാപ്റ്ററിന്റെ പുതിയ ഉദ്യമങ്ങള്‍ക്ക് അദ്ദേഹം വിജയാശംസകള്‍ നേര്‍ന്നു.
അഞ്ജലി മുരളിയാണ് പരിപാടിയുടെ ആങ്കറിംഗ് നിര്‍വഹിച്ചത്. ഐപിസിഎന്‍എ ഷിക്കാഗോ ചാപ്റ്ററിലെ അംഗങ്ങളെ ചടങ്ങില്‍ വിശേഷമായി പരിചയപ്പെടുത്തി. വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

വര്‍ക്ക്ഷോപ്പ് പരിപാടിക്ക് നിരന്‍ ജോര്‍ജ് (ലെന്‍സ് എഡ്യൂക്കേഷന്‍), ഗോപി നായര്‍ (ഗ്രാറ്റിട്യൂഡ് പ്രാക്ടീഷണറും ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരനും), കലവറ ഗ്രോസറി (ഡെസ് പ്ലെയിന്‍സിലെ ഗ്രോസറിയും കാറ്ററിംഗും), സ്റ്റീവ് ക്രിഫേസ് (ക്രിഫേസ് ലോ ഫേം) എന്നിവരാണ് സ്‌പോണ്‍സര്‍മാരായത്. അടിസ്ഥാന മാധ്യമ സാക്ഷരതയിലും മാധ്യമസ്വാതന്ത്ര്യത്തിലും ഊന്നല്‍ നല്‍കിയ ഈ പരിപാടി ഏറെ പ്രയോജനപ്പെട്ടുവെന്ന് പങ്കെടുത്തവര്‍ പ്രതികരിച്ചു.
പ്രസന്നന്‍ പിള്ള 630-935-2990, അല്ലന്‍ ജോര്‍ജ് 331-262-1301