Tuesday, June 3, 2025

HomeAmericaഅമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ ഡാളസ് ചാരിറ്റി കോർഡിനേറ്റർ ആയി ജോൺസൺ വര്‍ഗീസിന തെരഞ്ഞെടുത്തു

അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ ഡാളസ് ചാരിറ്റി കോർഡിനേറ്റർ ആയി ജോൺസൺ വര്‍ഗീസിന തെരഞ്ഞെടുത്തു

spot_img
spot_img

ന്യൂ യോർക്ക്: അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ ഡാളസ് ചാരിറ്റി കോർഡിനേറ്റർ ആയി ജോൺസൺ വര്ഗീസിനെ തെരഞ്ഞെടുത്തതായി ജനറൽ സെക്രട്ടറി ജോൺ മാത്യു ചെറുകര അറിയിച്ചു.

തിരുവല്ല സ്വദേശിയായ ജോൺസൺ മുണ്ടകത്തിൽ കുടുംബാംഗമാണ്. ഇപ്പോൾ ഡാളസ് പ്ലാനോയിൽ ഫാമിലിയായി താമസിക്കുന്നു.
ദുബായ് ദോഹ മസ്‌ക്കറ്റു സൗദി അറേബ്യാ തുടങ്ങിയ രാജ്യങ്ങളിൽ ഇരുപത്തി അഞ്ചു വർഷത്തെ സേവന പാരമ്പര്യമുള്ള ഇദ്ദേഹം തിരക്കിട്ട ജോലിത്തിരക്കിനിടയിലും ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കു സമയം മാറ്റി വച്ചിരുന്നു.

ജാതി മത വ്യത്യാസമെന്ന്യേ പ്രതിസന്ധിയിയിലും, ബുദ്ധിമുട്ടുകളിലും മലയാളികളുടെ സഹായത്തിനായി ഓടിയെത്തുന്ന ജോൺസൺ ഡാളസിലെ മലയാളികളുടെ ഇഷ്ട താരമാണ്.
ഇലക്ട്രിക് എഞ്ചിനീറിങ്ങിൽ ഡിപ്ലോമ നേടിയിട്ടുള്ള ജോസോൺ ഡാലസിലുള്ള ഒരു സ്വകര്യ കമ്പനിയിലാണ് ജോലി നോക്കുന്നത്.

ജോൺ മാത്യു
(സെക്രട്ടറി
അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ
ന്യൂ യോർക്ക്)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments