അബ്ദുള്‍ പുന്നയൂര്‍ക്കുളം
കണ്ണൂര്‍: സാംസി കൊടുമണിന്റെ ‘ക്രൈം ഇ3 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍’ എന്ന നോവലിന്റെ പരിഷ്‌കരിച്ച പതി പ്പ്, കൈരളി ഇന്റര്‍നാഷണല്‍
ഫെസ്റ്റിവലില്‍ (ജവഹര്‍ ഓഡിറ്റോറിയം) വച്ച്, പ്രശസ്ത സംവിധായകന്‍ ബ്ലെസ്സി അമേരിക്കന്‍ പ്രവാസി എഴുത്തുകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനു നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹി ച്ചു. സിനിമാലോകെത്ത പ്രമുഖര്‍ അതിനു സാക്ഷ്യം വഹിച്ചു.

ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് കണ്ണൂരിലെ കൈരളി ബുക്സാണ്. ചരിത്ര സംഭവങ്ങളിലൂടെ അമേരിക്കയിലെ കറുത്ത വംശജരുടെ അല്ലെങ്കില്‍ അടിമകളായിരുന്നവരുടെ കഥ പറയുന്ന സാംസിയുടെ ഈ പുസ്തകം ലോകത്തിലുളള എല്ലാ പാര്‍ശ്വവല്‍ക്കരിക്കെപ്പട്ടവരുടെയും കഥയാണ് അടയാളെപ്പടു ത്തുന്നത്.

അമേരിക്കയുടെ ചരിത്ര ത്താളുകളിലൂടെ കടന്നു പോകുന്ന ഈ കൃതി, മലയാള ത്തില്‍ ഇത്തരത്തിലുളള ആദ്യ കൃതിയാണെന്നും ഇതൊരു പുതിയ വായനാനുഭവമായിരിക്കും എന്ന് കൈരളി പ്രസാധകന്‍ അശോകന്‍ അഭിപ്രായെപ്പട്ടു.

