ശങ്കരൻകുട്ടി ഹ്യൂസ്റ്റൺ
ഹ്യൂസ്റ്റൺ, ടെക്സസ് ; ഹ്യൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾ ആത്മീയ നിറവോടെയും ആഘോഷങ്ങളോടെയും കൊണ്ടാടി. പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ പ്രാര്ഥനമന്ത്രങ്ങളുമായി ക്ഷേത്രാങ്കണത്തിൽ ഒത്തുകൂടി.

പുലർച്ചെദേവന്റെ പള്ളിയുണർത്തലിലൂടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത് .
ണ്ടമേളവും ധൂപാർപ്പണവും ആഘോഷങ്ങൾക്ക് ഉണർവ് പകർന്നു. ഉച്ചകഴിഞ്ഞ്, ക്ഷേത്രപരിസരത്ത്, മന്ത്രാക്ഷരങ്ങളുടെഅകമ്പടിയോടെ ശ്രീ ഭൂതബലിയുടെ പൂജാദികർമ്മങ്ങൾ നടന്നു. സന്ധ്യയോടെ
വിളക്കുകൾ, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ നടന്ന പുറപ്പാട് ഘോഷയാത്ര ഗംഭീരമായി തുടർന്ന് ആചാരപരമായ ആറാട്ട് കർമങ്ങൾക്ക് പിന്നാലെ കൊടിയിറക്കൽ നടന്നു.

പല്ലാവൂർ ശ്രീധരൻ, പല്ലശ്ശന ശ്രീജിത്ത് മാരാർ, മനോജ്മാ രാർ എന്നിവർ ചേർന്ന് അവതരിപ്പിച്ച തായമ്പക ഹൃദ്യമായി. താളവാദ്യ സംഘത്തിന്റെ താളലയങ്ങളും ആഘോഷങ്ങൾക്ക് മാറ്റ് പകർന്നു. സമാപന ചടങ്ങിൽ രാഷ്ട്രീയ, സാംസ്കാരിക, സമുദായ മേഖലകളിലെ പ്രമുഖർ ഒത്തുചേർന്നു.
പ്രസിഡന്റ് ഡോ .സുബിൻ ബാലകൃഷ്ണൻ, സെക്രട്ടറി വിനോദ് നായർ, ട്രസ്റ്റി ചെയർമാൻ സുനിൽ നായർ എന്നിവർ പ്രസംഗിച്ചു .

രാത്രി നടന്ന വെടിക്കെട്ട് വർണ ഭേദങ്ങളുടെയും ശബ്ദ ഘോഷത്തിന്റെയും നിറ ക്കാഴ്ചയായി . മാധവൻ പിള്ള സിപിഎ ആണ് വെടിക്കെട്ട് സ്പോൺസർ ചെയ്തത്. പ്രശസ്ത പിന്നണി ഗായകൻ കലൈമാമണി ഉണ്ണി മേനോൻ നടത്തിയ സംഗീതപരിപാടിയും മാസ്മരിക അനുഭവമായി.