Tuesday, May 20, 2025

HomeAmericaസർഗ്ഗസന്ധ്യ 2025: ടിക്കറ്റ് ലോഞ്ച് നടന്നു

സർഗ്ഗസന്ധ്യ 2025: ടിക്കറ്റ് ലോഞ്ച് നടന്നു

spot_img
spot_img

മിസ്സിസാഗ: മിസ്സിസാഗ സീറോ മലബാർ കത്തോലിക്കാ രൂപത കാനഡയിൽ സ്ഥാപിതമായതിന്റെ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന സർഗ്ഗസന്ധ്യ 2025ന്റെ ടിക്കറ്റ് ലോഞ്ച് നടന്നു.

സെപ്റ്റംബർ 13നാണ് സാംസ്‌കാരിക ആഘോഷ പരിപാടിയായ സർഗ്ഗസന്ധ്യ 2025 ആഘോഷിക്കുന്നത്. ഡിവൈൻ അക്കാദമിയുടെ ബാനറിൽ ഓഷവയിലെ വിറ്റ്ബിയിലുള്ള കാനഡ ഇവന്റ് സെന്ററിൽ വെച്ച് നടക്കുന്ന സർഗ്ഗസന്ധ്യയിൽ ഇരുനൂറിലധികം പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന ഏറ്റവും വലിയ മലയാള ബൈബിൾ സംഗീത നാടകം: ”ദി ഇറ്റേണിറ്റി”, പ്രതിഭാശാലികളായ യുവാക്കൾ അവതരിപ്പിക്കുന്ന ബ്രോഡ്വേ ശൈലിയിലുള്ള ഇംഗ്ലീഷ് സംഗീതം:”ദി റിഡംപ്ഷൻ” എന്നിവയാണ് പ്രധാന പരിപാടികൾ.

മുൻ വർഷങ്ങളേക്കാൾ വിപുലമായ രീതിയിലാണ് ഇത്തവണ സർഗ്ഗസന്ധ്യ നടത്താനുദ്ദേശിക്കുന്നതെന്ന് മിസ്സിസാഗ സീറോ മലബാർ കത്തോലിക്കാ രൂപത പ്രഖ്യാപിച്ചിരുന്നു. വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും സർഗ്ഗാത്മകതയുടെയും ഒരു ആഘോഷമായി സർഗ്ഗസന്ധ്യ 2025 മാറുമെന്ന് ഭാരവാഹികളും അറിയിച്ചു.

സീറോ മലബാർ സഭയുടെ തനതായ വ്യക്തിത്വത്തെ പ്രദർശിപ്പിക്കുക, മിസ്സിസ്സാഗ സീറോ മലബാർ രൂപത രൂപീകരണത്തിന്റെ പത്താം വർഷത്തോടനുബന്ധിച്ചു ദിവ്യകാരുണ്യ ആത്മീയത പ്രചരിപ്പിക്കൽ, പ്രാദേശിക പ്രതിഭകൾക്ക് അവസരം കൊടുക്കൽ, രൂപതയുടെ അജപാലന ശുശ്രൂഷയെ ശക്തിപ്പെടുത്തൽ എന്നിവയാണ് സർഗ്ഗസന്ധ്യ 2025-ന്റെ പ്രധാന ലക്ഷ്യം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments