വാഷിങ്ടൺ: റിയൽ എസ്റ്റേറ്റ് മുതലാളിയും ട്രംപിന്റെ മരുമകൻ ജാരദ് കഷ്നറുടെ പിതാവുമായ ചാൾസ് കഷ്നററെ ഫ്രാൻസിലെ യുഎസ് സ്ഥാനപതിയായി നിയമിക്കുന്നതിന് സെനറ്റിന്റെ അംഗീകാരം. 45-നെതിരേ 51 വോട്ടിനാണ് ചാൾസിന്റെ നാമനിർദേശം സെനറ്റ് അംഗീകരിച്ചത്.
നികുതിവെട്ടിപ്പിനും തെളിവുനശിപ്പിച്ചതിനും 2005-ൽ രണ്ടുവർഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് ചാൾസ്. തിരഞ്ഞെടുപ്പുപ്രചാരണത്തിന് നിയമവിരുദ്ധമായി സംഭാവന നൽകിയ കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയിരുന്നു. എന്നാൽ, 2020-ൽ പ്രസിഡന്റായിരിക്കെ ട്രംപ് അദ്ദേഹത്തിന് മാപ്പുനൽകി.
ട്രംപിന്റെ മൂത്തമകൾ ഇവാങ്കയുടെ ഭർത്താവാണ് ചാൾസിന്റെ മകൻ ജാരദ്. ഒന്നാം ട്രംപ് സർക്കാരിന്റെ ഉന്നതോപദേശകനായിരുന്നു ജാരദ്.