Friday, May 23, 2025

HomeAmericaഡാലസ് മലയാളി അസോസിയേഷന്‍ ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സാമുവല്‍ മത്തായിയെ പിന്തുണയ്ക്കുന്നു

ഡാലസ് മലയാളി അസോസിയേഷന്‍ ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സാമുവല്‍ മത്തായിയെ പിന്തുണയ്ക്കുന്നു

spot_img
spot_img

ബിനോയി സെബാസ്റ്റ്യന്‍

ഡാലസ്: ഡാലസ് മലയാളി അസോസിയേഷന്‍ അംഗവും മുന്‍ പ്രസിഡന്റുമായ സാമുവല്‍ മത്തായിയെ 2026ല്‍ ഹ്യൂസ്റ്റണിലെ ഫോമാ കണ്‍വന്‍ഷനോടുബന്ധിച്ചു നടക്കുന്ന തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്‌സരത്തിലേക്കു അസോസിയേഷന്‍ നേതൃത്വം നാമനിര്‍ദേശം നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ് ജൂഡി ജോസ് അഗികാരമുദ്രയായ ഔദ്യോഗീക കത്ത് സാമുവല്‍ മത്തായിക്കു ഡാലസില്‍ നടന്ന മനോരമ ഹോര്‍ത്തുസ് ചടങ്ങില്‍ വച്ചു കൈമാറി.

മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം, ഡോ എം. വി. പിള്ള, തമ്പി ആന്റണി, ഫോമാ സതേണ്‍ റീജിയണ്‍ വൈസ് പ്രസിഡന്റ് ബിജു ലോസണ്‍, അസോസിയേഷന്‍ സീനിയര്‍ ഡയറക്ടര്‍ ഡക്സ്റ്റര്‍ ഫെരേര, സെക്രട്ടറി സിന്‍ജോ തോമസ്, ട്രഷറാര്‍ സൈജു, സാംസ്‌ക്കാരിക പ്രവര്‍ത്തകനായ ജോജോ കോട്ടയ്ക്കല്‍, സുനില്‍ തലവടി, ഫോമാ വിമന്‍സ് ഫോറം മുന്‍ വൈസ് പ്രസിഡന്റും നിലവില്‍ മീഡിയ ടീം അംഗവുമായ രേഷ്മ രഞ്ജന്‍ തുടങ്ങിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments