Thursday, May 29, 2025

HomeAmericaകാനഡയ്ക്കെതിരേ വീണ്ടും ട്രംപ്: അമേരിക്കൻ സംസ്ഥാനമായില്ലെങ്കിൽ വൻ സാമ്പത്തീക ബാധ്യത ഉണ്ടാകുമെന്ന്

കാനഡയ്ക്കെതിരേ വീണ്ടും ട്രംപ്: അമേരിക്കൻ സംസ്ഥാനമായില്ലെങ്കിൽ വൻ സാമ്പത്തീക ബാധ്യത ഉണ്ടാകുമെന്ന്

spot_img
spot_img

വാഷിംഗ്‌ടൺ : ഇടക്കാലത്തിനു ശേഷം കാനഡ അമേരിക്കൻ സംസ്ഥാനമാകണമെന്ന വാദവുമായി വീണ്ടും അമേരിക്കൻ  പ്രസിഡന്റ്‌ഡൊണാൾഡ് ട്രംപ്. അമേരിക്കൻ സംസ്ഥാനമായില്ലെങ്കിൽ വൻ സാമ്പത്തീക പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ്  ട്രംപിന്റെ മുന്നറിയിപ്പ്.

അമേരിക്കയുടെ പുതിയ മിസൈൽ പ്രതിരോധ സംവിധാനമായഗോൾഡൻ ഡോം സിസ്റ്റത്തിൽ കാനഡയുടെ പങ്കാളിത്തത്തിന് 6,100 കോടി യുഎസ് ഡോളർ ചിലവാകുമെന്ന് ട്രംപ് പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലാണ് ട്രംപ് ഇക്കാര്യം കുറിച്ചത്.

 അമേരിക്കൻ സംസ്ഥാനമായി ചേരാൻകാനഡ സമ്മതിക്കുന്നില്ലെങ്കിൽ മിസൈൽ പ്രതിരോധ കവചത്തിന് കനത്ത ചിലവ് വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കാനഡ ഗോൾഡൻ ഡോം പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞിരുന്നു. ഈ പദ്ധതിക്ക് 17,500 കോടി ഡോളർ ചിലവാകുമെന്നും 2029 ന്‌ മുമ്പ് പദ്ധതി പൂർത്തിയാകുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments