Saturday, May 31, 2025

HomeAmericaചിക്കാഗോ ആര്‍ച്ച് ബിഷപ് ജോയി ആലപ്പാടിന്റെ കാര്‍മികത്വത്തില്‍ 24 കുട്ടികള്‍ ആദ്യ കുര്‍ബാന സ്വീകരിച്ചു

ചിക്കാഗോ ആര്‍ച്ച് ബിഷപ് ജോയി ആലപ്പാടിന്റെ കാര്‍മികത്വത്തില്‍ 24 കുട്ടികള്‍ ആദ്യ കുര്‍ബാന സ്വീകരിച്ചു

spot_img
spot_img

ചടങ്ങ് നടന്നത് സാന്‍ഹൊസെയില്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍

കാലിഫോര്‍ണിയ: ചിക്കാഗോ അതിരൂപതാ മെത്രാപ്പോലീത്ത ജോയി ആലപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ചടങ്ങില്‍ സാന്‍ഹൊസെയില്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനയിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം നടത്തപ്പെട്ടു. അതിരൂപതാ മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ നടത്തിയ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷമായിരുന്നു കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം. 24 കുട്ടികളാണ് ഇത്തവണ ആദ്യ കുര്‍ബാന സ്വീകരിച്ചത്.

സാന്‍ഹൊസെയില്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവലയത്തില്‍ എത്തിയ ആര്‍ച്ച് ബിഷപ്പിനെ ഇടവക വികാരി ഫാ. ജെമി പുതുശേരിയുടെ നേതൃത്വത്തില്‍ കൈക്കാരന്‍മാരും, പാരിഷ് കൗണ്‍സില്‍ അംഗങ്ങളും ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികളും ചേര്‍ന്നു സ്വീകരിച്ചു. . ഇടവക വികാരി ഫാ. ജെമി പുതുശേരി ദിവ്യബലിക്കും ആദ്യകുര്‍ബാന ചടങ്ങുകളിലും സഹകാര്‍മികത്വം വഹിച്ചു.

ആദ്യ കുര്‍ബാന കൂദാശ സ്വീകരിച്ച കുട്ടികള്‍ക്ക് ബിഷപ്പ് എല്ലാവിധ ആശംസകള്‍ നേര്‍ന്നു. അവരെ ഇതിനു സജ്ജരാക്കിയ മാതാപിതാക്കളേയും അധ്യാപകരെയും, ഇടവക വികാരിയേയും ആര്‍ച്ച് ബിഷപ് അനുമോദിച്ചു. ആദ്യകുര്‍ബാനയ്ക്ക് ശേഷം പള്ളിഹാളില്‍ സ്‌നേഹവിരുന്നും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ ഇനം കലാപരിപാടികളും ഉണ്ടായിരുന്നു.

ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളുടെ പേരുകള്‍ : ക്രിസ്റ്റഫര്‍ ജോബി പുതിയിടം, ഐസക് ജോസഫ് സണ്ണി മരവെട്ടിക്കൂട്ടത്തില്‍, നീല്‍ ഇമ്മാനുവേല്‍ ജിമ്മി പൂഴിക്കുന്നേല്‍, നോഹ കുര്യാക്കോസ് വേലുകിഴക്കേതില്‍, ഹന്ന നോബിള്‍ പടിഞ്ഞാത്ത്, സിന്തിയ മാര്‍ക്ക് നെടുംചിറ, അസാലിയ സൂസന്‍ മാക്കില്‍, അവേരി മാക്‌സിമസ് ജോസഫ് ചിരപുരയിടത്തില്‍, അഡ്രിയാന്‍ ഹാനില്‍ ജോസഫ് ചിരപുരയിടത്തില്‍, മാര്‍ക്ക് ജെയിംസ് കല്ലടാന്തിയില്‍, എവെലിന്‍ കുര്യന്‍ മണിമല, എലിജ ലൂക്കോസ് ഓണശ്ശേരില്‍, ഹന്നാ ആന്‍ മാത്യു ഇലഞ്ഞിക്കല്‍, ഈഥന്‍ മാത്യു ഇലഞ്ഞിക്കല്‍, ഇവാനിയെ ദീപു തോമസ് പുത്തന്‍പറമ്പില്‍, ഹെയ്സല്‍ സ്റ്റീഫന്‍ വേലിക്കെട്ടേല്‍, തോംസണ്‍ ആന്റണി ജോസഫ് വട്ടമറ്റത്തില്‍, സിലാസ് സൈമണ്‍ ജോസഫ് വട്ടമറ്റത്തില്‍, ഐഡന്‍ ജെയിംസ് ജോസഫ് വട്ടമറ്റത്തില്‍, തോമസ് റ്റിനു പാറശ്ശേരില്‍, യോഹാന്‍ ജോസഫ് മാത്യു എലക്കാട്ട്, ജറാഡ് ജോസഫ് കണ്ണാലയില്‍, ഗാവിന്‍ ജോസഫ് കണ്ണാലയില്‍, ഗ്രേസ് ആലീസ് ജോസഫ് പുരക്കല്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments