വാഷിംഗ്ടൺ : അമേരിക്കൻ ശത കേകോടീശ്വരൻ ഇലോൺ മസ്ക് പ്രസിഡന്റ് ട്രംപുമായി തെറ്റിപ്പിരിഞ്ഞോ?.അമേരിക്ക സർക്കാരിന്റെപ്രത്യേക സർക്കാർ ഏജൻസിയായ ഡോജിൽ (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) തലപ്പത്ത് ട്രംപ് നിയമിച്ച മസ്ക്
ആ പദവിയിൽ നിന്ന് പടിയിറങ്ങി.ടെസ്‌ല സിഇഒയും ശതകോടീശ്വരനു മായ ഇലോൺ മസ്ക് ഡോജിലെ തന്റെ സമയം അവസാനിക്കുന്നുവെന്നു
അറിയിച്ചാണ് പടിയിറക്കം. ട്രംപിന് നന്ദിയും പറഞ്ഞുപാഴ് ചെലവുകൾ കുറയ്ക്കാൻ ട്രംപ് നൽകിയ അവസരത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഡോജ് ദൗത്യം കാലക്രമേണ ശക്തിപ്പെടുമെന്നും മസ്ക് എക്സിൽ കുറിച്ചു.
എന്നാൽ ട്രംപിന്റെ താരിഫ് നയങ്ങളിൽ പ്രതിഷേധിച്ചാണ് മസ്ക് ഡോജ് വിടുന്നതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരിഫുമായി ബന്ധപ്പെട്ട നിയമനിർമാണം, ഫെഡറൽ കമ്മി വർദ്ധിപ്പിക്കുകയും ഡോജിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന് മസ്ക‌് വിലയിരുത്തിയിരുന്നു.