Friday, May 30, 2025

HomeAmericaമിയാമി സെന്റ് ജൂഡ് ഇടവകയുടെ പത്താം വാർഷികം; മാർ മാത്യു മൂലക്കാട്ട് മുഖ്യാതിഥി

മിയാമി സെന്റ് ജൂഡ് ഇടവകയുടെ പത്താം വാർഷികം; മാർ മാത്യു മൂലക്കാട്ട് മുഖ്യാതിഥി

spot_img
spot_img

എബി തെക്കനാട്ട്

മിയാമി: സെന്റ് ജൂഡ് ക്‌നാനായ കാത്തലിക് ഇടവകയുടെ പത്താം വാർഷിക ആഘോഷ ങ്ങളുടെ സമാപന ചടങ്ങുകളിൽ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്, മിയാമി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ തോമസ് വെൻസ്‌കി എന്നിവർ മുാതിഥികളായി പങ്കെടുക്കും. ഇടവകയുടെ വാർഷിക ആഘോഷങ്ങൾ വിജയിപ്പിക്കാനുള്ള എല്ലാ ഒരുക്ക ങ്ങളും പൂർത്തിയായതായി വികാരി ഫാ. സജി പിണർക്കയിൽ അറിയിച്ചു. ജൂൺ 1-ാം തീയതി ഞായാഴ്‌ച വൈകുന്നേരം 4 മണിക്ക് മാർ മാത്യു മൂലക്കാട്ട് പിതാവിൻ്റെ മുഖ്യകാർമ്മികത്വത്തിൽ കൃതജ്ഞതാബലി അർപ്പിക്കപ്പെടും. ക്നാനായ റിജീയൻ ഡയ റക്‌ടർ മോൺ. തോമസ് മുളവനാൽ, റ്റാമ്പ സേക്രട്ട് ഹാർട്ട് ഫൊറോന വികാരി ഫാ. ജോസ് ആദോപ്പിള്ളി, വികാരി ഫാ. സജി പിണർക്കയിൽ, ഫാ. ജോർജ് പാക്കുവെട്ടിത്തറ തുടങ്ങിയവർ സഹകാർമ്മികരായിരിക്കും.

2015 മെയ് 31-ാം തീയതിയാണ് മിയാമി സെൻ്റ് ജൂഡ് ഇടവക രൂപീകൃതമാകുന്നത്. ഫാ. ജോസ് ആദോപ്പിള്ളിയുടെ നേതൃത്യത്വത്തിലുള്ള ബിൽഡിംഗ് കമ്മറ്റിയാണ് ഈ ദേവാലയം വാങ്ങുന്നതിന് മുന്നിൽനിന്ന് പ്രവർത്തിച്ചത്. പിന്നീട് ഫാ. സുനി പടിഞ്ഞാറേക്കര, ഫാ. ജോസഫ് ശൗര്യമാക്കിൽ, ഫാ. ബിൻസ് ചേത്തലിൽ, ഫാ. ജോസഫ് ചിറപ്പുറത്ത് തുടങ്ങിയവർ ഈ ഇടവ കയിൽ സേവനം ചെയ്‌തിട്ടുണ്ട്. ദിവ്യബലിക്കുശേഷം 10-ാം വാർഷിക ആഘോഷങ്ങളുടെ സമാപനസമ്മേളനം നടത്തപ്പെടു ന്നതാണ്. കോട്ടയം അതിരൂപതാ മെത്രാപോലിത്ത മാത്യു മൂലക്കാട്ട് സമാപന സമ്മേളനം ഉദ്ഘാ ടനം ചെയ്യും.

നാളിതുവരെ ഇടവകയ്ക്ക് വേണ്ടി സേവനം ചെയ്ത‌ിട്ടുള്ള മുൻകാല എക്സ‌ിക ട്ടീവ് അംഗങ്ങളെ സമ്മേളനത്തിൽ ആദരിക്കും. തുടർന്ന് ദീപു കണ്ടാരപ്പള്ളിയുടെ നേതൃത്വ ത്തിലുള്ള കമ്മറ്റിയുടെ വൈവിധ്യമാർന്ന കലാപരിപാടികൾ നടത്തപ്പെടുന്നതാണ്. ഏവർക്കും സ്നേഹവിരുന്ന് നൽകികൊണ്ട് 10-ാം വാർഷിക ആഘോഷങ്ങൾ സമാപിക്കും. ആഘോഷങ്ങൾക്ക് കൈക്കാരന്മാരായ ജോസഫ് പതിയിൽ, അവറാച്ചൻ പുതിയിടത്തു രിൽ, അക്കൗണ്ടൻ്റ് ബേബിച്ചൻ പാറാനിക്കൽ, ഡി.ആർ.ഇ. സുബി പനന്താനത്ത്, പാരീഷ് കൗൺസിൽ സെക്രട്ടറി ജോമോൾ വട്ടപ്പറമ്പിൽ, പ്രോഗ്രാം കോർഡിനേറ്റേഴ്‌സ്, സിബി ചാണാ ശ്ശേരിൽ, ബിനു ചിലമ്പത്ത്, ബെന്നി പട്ടുമാക്കിയിൽ പി.ആർ.ഒ. എബി തെക്കനാട്ട് തുടങ്ങിയ വർ നേതൃത്വം നൽകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments