Saturday, May 31, 2025

HomeAmericaസിറിയയിൽ വർഷങ്ങളായി അടഞ്ഞുകിടന്ന നയതന്ത്ര കാര്യാലയം തുറന്ന് യു.എസ്

സിറിയയിൽ വർഷങ്ങളായി അടഞ്ഞുകിടന്ന നയതന്ത്ര കാര്യാലയം തുറന്ന് യു.എസ്

spot_img
spot_img

ഡ​മ​സ്ക​സ്: സി​റി​യ​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ന്ന ന​യ​ത​ന്ത്ര കാ​ര്യാ​ല​യം തു​റ​ന്ന് യു.​എ​സ്. സി​റി​യ​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യി നി​യ​മി​ത​നാ​യ തു​ർ​ക്കി​യ അം​ബാ​സ​ഡ​ർ ടോം ​ബ​റാ​ക്കാ​ണ് ന​യ​ത​ന്ത്ര കാ​ര്യാ​ല​യം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

മു​ൻ പ്ര​സി​ഡ​ന്റ് ബ​ശ്ശാ​റു​ൽ അ​സ​ദി​നെ​തി​രെ ജ​ന​കീ​യ പ്ര​​ക്ഷോ​ഭം തു​ട​ങ്ങി​യ ശേ​ഷം 2012ൽ ​ആ​ണ് യു.​എ​സ് ന​യ​ത​ന്ത്ര കാ​ര്യാ​ല​യം പൂ​ട്ടി​യ​ത്. അ​ഹ​മ്മ​ദു​ൽ ശ​റാ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ ഭ​ര​ണ​കൂ​ടം നി​ല​വി​ൽ വ​ന്ന​ശേ​ഷം യു.​എ​സു​മാ​യു​ള്ള ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.

​ര​ണ്ടാ​ഴ്ച മു​മ്പ് റി​യാ​ദി​ൽ യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി അ​ഹ​മ്മ​ദു​ൽ ശ​റാ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന്, സി​റി​യ​യു​ടെ മേ​ലു​ള്ള ഉ​പ​രോ​ധ​ങ്ങ​ളി​ൽ യു.​എ​സ് ഇ​ള​വ് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments