Saturday, May 31, 2025

HomeAmericaസ്വപ്നത്തെ സ്വന്തം പരിശ്രമം കൊണ്ട് സാക്ഷാൽകരിച്ച മാത്യു മുണ്ടിയാങ്കൽ Magical Brands മായി ഇനി ഇന്ത്യയിലേക്കും

സ്വപ്നത്തെ സ്വന്തം പരിശ്രമം കൊണ്ട് സാക്ഷാൽകരിച്ച മാത്യു മുണ്ടിയാങ്കൽ Magical Brands മായി ഇനി ഇന്ത്യയിലേക്കും

spot_img
spot_img

ശ്രീകുമാർ ഉണ്ണിത്താൻ

മാത്യു മുണ്ടിയാങ്കൽ – സ്വപ്നം കണ്ടുപിടിച്ച മലയാളി!!! ഫ്ലോറിഡയിലെ താമ്പായിൽ നിന്നുള്ള മലയാളി വ്യവസായി മാത്യു മുണ്ടിയാങ്കൽ, കൈവെച്ചിടത്തൊക്കെ വിജയത്തിന് പുതിയ പരിഭാഷ എഴുതിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. സ്വന്തം പരിശ്രമം കൊണ്ട് സ്വപ്നത്തെ സാക്ഷാൽകരിച്ച വെക്തി. തിരിഞ്ഞു നോക്കുമ്പോൾ ഒരു സ്വപ്നം പോലെയുണ്ട് അദ്ദേഹത്തിന്റെ ജീവിതം.

ഇന്ത്യയിലെ ബാഗ്ലൂരിൽ ഹെലികോപ്റ്റർ ബിസിനസ് തുടങ്ങി,കാനഡയിൽ 30 വർഷം റിയൽ എസ്റ്റേറ്റ് രംഗത്ത് സജീവം. അവിടെനിന്നും ഗോൾഡൻ വിസയിൽ ഫ്ലോറിഡയിലെ താമ്പായിൽ എത്തി അവിടെയും റിയൽ എസ്റ്റേറ്റിൽ ചരിത്രം കുറിക്കുകയാണ് മാത്യു മുണ്ടിയാങ്കൽ എന്ന ഓൾറൗണ്ടർ . ബിസിനസ് രംഗത്ത് തന്റേതായ വിഷനും , മിഷനും ,പ്രവർത്തന മികവ്, ആഗോള കണക്ഷനുകൾ,ശക്തമായ നേതൃത്ത്വം എന്നിവ കൊണ്ട് ഏറെ പ്രശസ്തൻ ആണ് അദ്ദേഹം. Magical Brands എന്ന ആഗോള കമ്പനിയുടെ ചെയർമാൻ കൂടിയാണ് അദ്ദേഹം.

ഫ്ലോറിഡയിലെ ടാമ്പാ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാജിക്കൽ ബ്രാൻഡ്‌സ്, 2009-ൽ ആരംഭിച്ചു ഇന്ന് ലോകമെമ്പാടുമുള്ള കുടുംബങ്ങൾക്കായി സ്വന്തമായി ഭക്ഷണം തയ്യാറാക്കാൻ സഹായിക്കുന്ന അനേകം കിച്ചൻ ഉപകരണങ്ങൾ വിപണിയിൽ എത്തിക്കുന്ന കമ്പനിയാണ്. “ഭാവിയുടെ കിച്ചൻ” എന്നാണ് ഇതിനെ അറിയപ്പെടുന്നത് .മാജിക്കൽ ബട്ടർ മെഷീൻ, മാജിക് ഗമ്മി മേക്കർ എന്നിവയ്ക്ക് പിന്നിലെ ആഗോള ഇന്നൊവേറ്ററായ മാജിക്കൽ ബ്രാൻഡ്സ് കൂടുതൽ ആരോഗ്യകരവും,വ്യക്തിഗതവുമായ ഭക്ഷണം വീട്ടിൽ സൃഷ്ടിക്കാൻ വ്യക്തികളെയും കുടുംബങ്ങളെയും പ്രാപ്തമാക്കുന്ന ഒട്ടനവധി ഉപകരണങ്ങളുടെ ശൃഖല തന്നെ വിപണിയിൽ സജ്ജം ആക്കിയിരിക്കുന്നു .ഗ്ലോബൽ DIY( ടു ഇറ്റ് യുവെർസെൽഫ് )ഫുഡ് മൂവ്‌മെന്റിനെ ചുക്കാൻ പിടിക്കുന്ന മാജിക്കൽ ബ്രാൻഡ്‌സ് ഹെർബൽ ഇൻഫ്യൂഷൻ രംഗത്ത് ആഗോള തരംഗം സൃഷ്ടിച്ചു ജനഹൃദയങ്ങളിൽ തന്റേതായ ഇടം കണ്ടെത്തികഴിഞ്ഞു.

ലോകമെമ്പാടും വിജയിച്ച ബ്രാൻഡ് ആയ Magical Brands ഇന്ന് അമേരിക്ക, കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ കുടുംബങ്ങൾക്കിടയിൽ പ്രശസ്തമാണ്. ദശലക്ഷക്കണക്കിന് ഉപകരണങ്ങൾ വിറ്റിരിക്കുന്നു. മാജിക്കൽ ബ്രാൻഡ്‌സിന്റെ പ്രമുഖ ഉൽപ്പന്നങ്ങൾ:

Magical Gummy Maker

വീട്ടിൽതന്നെ കുട്ടികൾക്ക് വിറ്റാമിൻ-ഗമ്മികൾ തയ്യാറാക്കാം,മാതാപിതാക്കൾക്കുള്ള ഗെയിംചേഞ്ചർ
രുചിയുള്ളതും ആരോഗ്യകരവുമായ Snacking എന്നിവയാണ്.

Magical Butter Machine

ഹെർബൽ ഇൻഫ്യൂഷൻ, നട്ട് മിൽക്ക്, സ്യൂപ്പ്, സാലഡ് ഡ്രസ്സിംഗ്, വെൽനെസ് മിശ്രിതങ്ങൾ – ഒക്കെയും ഒരേ മെഷീനിൽ. (One-touch preparation)

ഈ മിഷിനുകൾ ആരോഗ്യത്തിനും സൗകര്യത്തിനും വേണ്ടി രൂപകൽപ്പന ചെയ്തതാണ്.

കഴിഞ്ഞ 12 വർഷമായി, സസ്യങ്ങളുമായി ബന്ധമുള്ള ഇൻഫ്യൂഷൻ വിഭാഗത്തിൽ മുന്നേറ്റം നടത്തുന്ന മാജിക്കൽ , ഡിഐവൈ ഭക്ഷ്യപ്രസ്ഥാനത്തിന് പ്രചോദനം നൽകുകയും വിപണിയിൽ വലിയ സ്ഥാനം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ദശലക്ഷക്കണക്കിന് ഉപകരണങ്ങളും ആക്‌സസറികളും വിറ്റഴിക്കുകയും, സാമൂഹ്യമാധ്യമങ്ങളിൽ 10 ലക്ഷത്തിലധികം ആരാധകരെ സമ്പാദിക്കുകയും ചെയ്ത ബ്രാൻഡ് ഇന്ന് വീട്ടിൽ ആവിഷ്കൃതമായ കുക്കിംഗ്‌ ഇന്നൊവേഷനുകൾക്കുള്ള മാനദണ്ഡമാകുന്നു.

ഇപ്പോൾ ഇന്ത്യൻ വിപണിയിലേക്കും കാൽവെക്കുകയാണ് “മാജിക്കൽ” . കുടുംബങ്ങൾക്കുള്ള ആരോഗ്യകരമായ കാര്യങ്ങൾ രസകരമായ അനുഭവമാക്കി മാറ്റുന്ന ഉപകരണങ്ങളാണ് കമ്പനി അവതരിപ്പിക്കുന്നത്.

നോർത്ത് അമേരിക്ക, യൂറോപ്യൻ യൂണിയൻ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ വിപണികളിൽ സ്ഥിരമായ വിജയം നേടിയതിന് ശേഷം, ഇന്ത്യയിലേക്കുള്ള വിപുലീകരണം സ്റ്റ്രാറ്റജിക് റീട്ടെയിൽ, വിതരണ പങ്കാളിത്തങ്ങൾ വഴി കമ്പനി ലക്ഷ്യമിടുന്നു. ചെയർമാൻ മാത്യു മുണ്ടയാങ്കൽ ഉം സി.ഇ.ഒ Mark Coffie ഉം നയിക്കുന്ന ഈ സ്ഥാപനത്തിന്, പുതുമ, പ്രവർത്തന മികവ്, ആഗോള വ്യാപനം എന്നിവയിൽ അക്ഷുന്നമായ നേത്രത്വം തുടരുകയാണ്.

പുതിയ തലമുറയിലെ MB3 Machine അവതരിപ്പിക്കാനും സ്മാർട്ട് കിച്ചൻ ഉപകരണങ്ങളും ഫംഗ്ഷണൽ ഘടകങ്ങളുമുള്ള പുതിയ ലൈനപ്പ് ആഗോള വിപണികളിൽ നെടുബോൾ ഇപ്പോൾ ഇന്ത്യൻ വിപണിയിലേയ്ക്കും വിപുലീകരണം നടത്തിക്കൊണ്ടിരിക്കുന്നു.ഇന്ത്യയിലെ റീട്ടെയിൽ പാർട്ണർമാരും വിതരണ ശൃംഖലകളും മുഖേന, Magical Brands ഇനി ഇന്ത്യയിലെ വീടുകളിലും ഹെൽത്തി കുക്കിംഗ് റിവല്യൂഷൻ സൃഷ്ടിക്കാൻ തയ്യാറാവുകയാണ്.ആരോഗ്യകരതയും രസകരതയും വ്യക്തിഗത അനുഭവവുമുള്ള DIY Food Movement-നു നേതൃത്വം നൽകുന്ന ബ്രാൻഡായി മാറിയിരിക്കുന്നു.

വീട് എന്ന ആശയത്തോട് ആരോഗ്യപരതയും സൃഷ്ടിമൂല്യവുമുള്ള സമീപനം പകരുന്നത് വഴി, വീട്ടിലിരിക്കുന്നവർക്കും, ആരോഗ്യപ്രേമികൾക്കും പ്രചോദനമാകുകയാണ് magical butter.

ഭാര്യ: എൽസമ്മ മുണ്ടിയാങ്കൽ, മക്കൾ ആയ ആൻഡ്രിയ മുണ്ടിയാങ്കൽ, ഫിലിപ്പ് മുണ്ടിയാങ്കൽ എന്നിവർ പർണേഴ്‌സ് ആയും പ്രവർത്തിക്കുന്നു. മാത്യു മുണ്ടിയാങ്കൽ ഫൊക്കാനയുടെ ബിസിനസ്സ് ഫോറം വൈസ് ചെയർ കൂടിയാണ്.

www.magicalbutter.com — നിങ്ങളുടെ പേര്, ഇമെയിൽ രജിസ്റ്റർ ചെയ്‌തു Magical Brands കമ്മ്യൂണിറ്റിയിലേക്കു ചേരാവുന്നതാണ് ., ഇതുവഴി നിങ്ങളുടെ ആദ്യ പർച്ചേസിന് 15% ഓഫറുള്ള എക്‌സ്ക്ലൂസീവ് ഡിസ്കൗണ്ടും സ്വന്തമാക്കാം. “നിങ്ങളുടെ കിച്ചൻ, നിങ്ങളുടെ ആരോഗ്യം, നിങ്ങളുടെ പരിചയം – എല്ലാം മാജിക്കൽ ആക്കൂ!

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments