Thursday, March 13, 2025

HomeAmericaഫോമാ നല്‍കിയ വെന്റിലേറ്റര്‍ കായംകുളം താലൂക്ക് ആശുപത്രിക്ക് കൈമാറി

ഫോമാ നല്‍കിയ വെന്റിലേറ്റര്‍ കായംകുളം താലൂക്ക് ആശുപത്രിക്ക് കൈമാറി

spot_img
spot_img

(സലിം ആയിഷ : ഫോമാ പി ആര്‍ ഒ)

അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമായുടെ ഒറ്റക്കല്ല ഒപ്പമുണ്ട് ഫോമാ എന്ന പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലക്ക് നല്‍കിയ വെന്റിലേറ്ററും ഓക്‌സിമീറ്ററുകളും കായംകുളം താലൂക്ക് ആശുപത്രിക്ക് കായംകുളം എം എല്‍ എ അഡ്വ യു പ്രതിഭ കൈമാറി. കായംകുളം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശശികല , സുഷമ ടീച്ചര്‍ , വാര്‍ഡ് കൗണ്‍സിലര്‍ പുഷ്പദാസ് , കണ്ണന്‍ കണ്ടത്തില്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ആശുപത്രിക്കുവേണ്ടി ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ മനോജ് ഉപകരണങ്ങള്‍ ഏറ്റു വാങ്ങി. ആലപ്പുഴ ജില്ലക്കാരനായ ഫോമാ അഡ്വൈസറി കൌണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ ജോണ്‍ സി വര്ഗീസാണ് വെന്റിലേറ്റര്‍ സ്‌പോണ്‍സര്‍ ചെയ്തത്

കൂടുതല്‍ താലൂക്കുകളിലേക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ എത്തിക്കുവാനുള്ള ഫോമായുടെ ശ്രമത്തെ അഡ്വ യു പ്രതിഭ എം എല്‍ എ പ്രത്യേകം അഭിനന്ദിച്ചു. ഫോമയുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ കുറച്ചു വൈകിപ്പോയി എന്ന വിഷമമുണ്ടെങ്കിലും ഇപ്പോഴെങ്കിലും സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് എം എല്‍ എ കൂട്ടി ചേര്‍ത്തു

രണ്ടാം ഘട്ടമായി കൂടുതല്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ കേരളത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.

ഫോമയോടൊപ്പം കോവിഡിനെതിരായ പോരാട്ടത്തില്‍ അണിചേര്‍ന്ന എല്ലാ അംഗ സംഘടനകളെയും, വ്യക്തികളെയും ഫോമാ നന്ദിയോടെ സ്മരിക്കുന്നു. വരുംകാല പ്രവര്‍ത്തനങ്ങളിലും ഫോമയോടൊപ്പം ഉണ്ടാകണമെന്ന് ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments