അനശ്വരം മാമ്പിള്ളി
ഡാളസ്: അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് (IANA-NT) സംഘടന ഏര്‍പ്പെടുത്തിരിക്കുന്ന “ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം ഇത്തവണ ആന്‍ വര്‍ഗീസ് അര്‍ഹമായി.
അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ആതുര സേവനരംഗത്തെയും സാമൂഹ്യ സേവനരംഗത്തേയും മികച്ച സേവനങ്ങള്‍ പരിഗണിച്ചാണ് ഐനന്റ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ പരിപാടി ക്രമീകരണത്തോടെയാണ് നടത്തിയത്. വിജി ജോര്‍ജ് സ്വാഗതവും, ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് പ്രസിഡന്റ് റീനെ ജോണ്‍ അധ്യക്ഷതയും വഹിച്ചു. അവാര്‍ഡ് കമ്മറ്റി ചെയര്‍ ഡോ . ജിജി വര്‍ഗീസ്, ശാന്ത പിള്ള, മുന്‍ വര്‍ഷ പുരസ്കാര ജേതാവ് മേരി എബ്രഹം, ഏയ്ന്‍ജല്‍ ജ്യോതി എന്നിവര്‍ ചേര്‍ന്ന് ആന്‍ വര്‍ഗീസിനു “ലൈഫ് ടൈം അച്ചീവ്‌മെന്റ്” പുരസ്കാരം നല്‍കി. ആന്‍ വര്‍ഗീസ് സംഘടനക്ക് മറ്റും ചെയ്ത പ്രവര്‍ത്തനത്തെക്കുറിച്ച് സെക്രട്ടറി കവിത നായര്‍ സംസാരിച്ചു.
സംഘടനയുടെ നിരവധി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു ആന്‍ വര്‍ഗീസ് കൂടാതെ സംഘടനയുടെ ഭാവി ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനവും, പ്രതികൂല സാഹചര്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിവേഗം മറികടക്കാന്‍ സാധിക്കുന്ന പ്രവര്‍ത്തനവും ആന്‍ വര്‍ഗീസിന്റെ പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നു
എന്ന് ആശംസ പ്രസംഗത്തില്‍ നൈന (ചഅകചഅ) മുന്‍ പ്രസിഡന്റ് ഡോ.ജാക്കി മൈക്കിള്‍ പറഞ്ഞു. അവാര്‍ഡിന് തന്നെ തെരഞ്ഞെടുത്തതില്‍ സന്തോഷം പങ്കു വെച്ചു ആന്‍ വര്‍ഗീസ്. മേഴ്‌സി അലക്‌സാണ്ടര്‍ നന്ദി പ്രസംഗം നടത്തി. പ്രസ്തുത പരിപാടിയുടെ എം സി ബീന വര്‍ഗീസായിരുന്നു. ഭര്‍ത്താവ്‌കോശി വര്‍ഗീസ്, മക്കള്‍ :ലിന്‍ഡ ജോസഫ്, ലിന്‍ഡ്‌സെയ് മാത്യു,ലയല്‍ വര്‍ഗീസ് മരുമക്കള്‍ :അനീഷ് ജോസഫ്, , അജി മാത്യു, റിറ്റാ വര്‍ഗീസ്
കൊച്ചു മക്കള്‍ : ഡിലന്‍ മാത്യു, , ഇവന്‍ വര്‍ഗീസ്, ഗവിന്‍ വര്‍ഗീസ് തുടങ്ങിയ ആന്‍
വര്‍ഗീസിന്റെ കുടുംബാംഗങ്ങളും പങ്കെടുക്കുകയുണ്ടായി.