Saturday, December 21, 2024

HomeAmericaകെസിസിഎന്‍സി റിക്രിയേഷന്‍ റൂം ഉത്ഘാടനം ചെയ്തു

കെസിസിഎന്‍സി റിക്രിയേഷന്‍ റൂം ഉത്ഘാടനം ചെയ്തു

spot_img
spot_img

വിവിന്‍ ഓണശ്ശേരില്‍

സാന്‍ഹോസെ: ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ പ്രോപ്പര്‍ട്ടിയില്‍, വോളിബോള്‍, ബാസ്കറ്റ് ബോള്‍ കോര്‍ട്ടിനോട് ചേര്‍ന്ന് കെ.സി.സി.എന്‍.സി. റിക്രിയേഷന്‍ മുറി കെ.സി.സി.എന്‍.സി. സ്പിരിച്ചല്‍ ഡയറക്ടര്‍ ഫാ.സജി പിണര്‍ക്കയില്‍ വെഞ്ചരിച്ച്, ഉത്ഘാടനം ചെയ്തു.

സ്‌പോര്‍ട്ട്‌സ് ഉപകരണങ്ങള്‍ വെയ്ക്കുന്നതിനായി ഈ കെട്ടിടം ഉപയോഗിക്കുകയും, ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് ഗെയിമുകള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാമെന്നും കുട്ടികള്‍ക്കുള്ള പാര്‍ക്കും ഉടന്‍ സജ്ജീകരിക്കുമെന്നും കെ.സി.സി.എന്‍.സി. പ്രസിഡന്റ് വിവിന്‍ ഓണശ്ശേരില്‍ അഭിപ്രായപ്പെട്ടു

. കമ്മ്യൂണിറ്റി അംഗങ്ങള്‍ ഫാമിലി ആയി വന്നു കെ.സി.സി.എന്‍.സി. പ്രോപ്പര്‍ട്ടിയിലെ ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

കെസിസിഎന്‍സി എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രബിന്‍ ഇലഞ്ഞിക്കല്‍, ഷിബു പാലക്കാട്ട്, സ്റ്റീഫന്‍ വേലിക്കട്ടേല്‍, ഷീബ പുറയംപള്ളില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments