(ഫോമാ ന്യൂസ് ടീം )
ഷിക്കാഗോയില്‍ വെച്ച് മരണപ്പെട്ട, ഫോമയുടെ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ടിന്റെ പിതാവ് അബ്രഹാമിന്റെ വേര്‍പാടില്‍ ജോസിനും കുടുംബാംഗങ്ങള്‍ക്കുമുണ്ടായ നഷ്ടത്തിലും വേര്‍പാടിലും ഫോമ അനുശോചിച്ചു.
ഫോമയുടെ ഏറ്റവും മികച്ച നേതാക്കളിലൊരാളായ , ഫോമായുടെ വാണിജ്യ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനുമായ ശ്രീ ജോസ് മണക്കാട്ടിന്റെ പിതാവിന്റെ മരണം മൂലം അദ്ദേഹത്തിനുണ്ടായ വേര്‍പാടിന്റെ ആഴം ഫോമാ മനസ്സിലാക്കുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ പിതാവിനോടൊപ്പം രാവും പകലും നിന്ന് ശുശ്രുഷിക്കുന്നതിനിടയിലും ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും മറ്റും ശ്രീ ജോസ് മണക്കാട്ട് കൂടെയുണ്ടായിരുന്നു.
കോട്ടയം കല്ലറ സ്വദേശിയായ എബ്രഹാമിന്റെ ഭാര്യ തങ്കമ്മ കുറുപ്പുന്തറ കണ്ണച്ചാമ്പറമ്പില് കുടുംബാംഗമാണ്. അദ്ദേഹത്തിന്റെ മക്കളെല്ലാം ഷിക്കാഗോയില്‍ തന്നെയാണ് താമസം. നീന,നിനി,നൈജു എന്നിവരാണ് മറ്റു മക്കള്‍. ജിജി കുന്നത്തു കിഴക്കേതില്‍, ജോസഫ് തൊട്ടിക്കാട്ട്, രാജി മണക്കാട്ട്, ലിന്‍സി മണക്കാട്ട് എന്നിവര്‍ മരുമക്കളാണ്.
ജൂണ്‍ 29 ചൊവ്വാഴ്ച രാവിലെ 8 മണി മുതല്‍ 10 വരെ മോര്‍ട്ടന്‍ ഗ്രോവിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ പൊതുദര്‍ശനം. 10 മണിക്ക് ദിവ്യബലിക്കും പ്രാര്ത്ഥനാശുശ്രുഷകള്ക്കും ശേഷം സംസ്കാരം നടക്കും .
ഫോമായെ പ്രതിനിധികരിച്ചു പ്രസിഡന്റ് അനിയന് ജോര്‍ജ് , ആര് വി പി മാരായ ജോണ്‍ പാട്ടപ്പതിയില്‍ , ബൈജു വര്‍ഗീസ് നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോണ്സന് കണ്ണൂക്കാടന്‍ , ആന്റോ കാവലക്കല്‍ , ജൂബി വള്ളിക്കുളം , കാല്വിന് കാവലാക്കല്‍ തുടങ്ങിയവരും ബെന്നി വാച്ചാച്ചിറ, ജിബി തോമസ് , ഗ്ലാഡ്സണ്‍ വര്‍ഗീസ് , ജോഷി കുരിശിങ്കല്‍ , ജെയിന് കണ്ണച്ചാംപറമ്പില്‍ , ജോസ് പുന്നൂസ് , ഡോ ജേക്കബ് തോമസ് തുടങ്ങിയവരും പങ്കെടുക്കും.