സുമോദ് നെല്ലിക്കാല
ഹ്യൂസ്റ്റൺ: മെയ് 29 ഞായറാഴ്ച ഹ്യൂസ്റ്റണ്‍ മലയാളി അസ്സോസിയേഷന്റെ (എച്ച്‌എംഎ) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സ്പ്രിംഗ് ഫ്ലിംഗ് 2022’ പോട്ട്‌ലക്ക് ഡിന്നർ എന്ന പരിപാടി ആസ്വാദ്യവും മനോഹരവും ആയിരുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.
കൃത്യം നാലുമണിക്ക് ആരംഭിച്ച പരിപാടിയിലെ വിഭവങ്ങളെല്ലാം തന്നെ സംഘടനയുടെ ഭാരവാഹികൾ പാചകം ചെയ്തതുകൊണ്ട് വളരെ സ്വാദിഷ്ടവും സുഭിഷ്ടവുമായിരുന്നു. സ്പിംഗ് മാസത്തിലുള്ള എല്ലാ കേരളീയ ഇന്ത്യൻ അമേരിക്കൻ ആഘോഷങ്ങൾ കോർത്തിണക്കിക്കൊണ്ട് ഒരേ പന്തിയില്‍ സംയുക്തമായാണ് ആഘോഷിച്ചത്.
ആബാലവൃദ്ധം ജനങ്ങള്‍ പങ്കെടുത്ത ഡിന്നർ അതിന്റെ സംഘാടനത്തിലും സൗഹൃദത്തിലും ഏറെ പുതുമകൾ നിറഞ്ഞതായിരുന്നു. ഈസ്റ്റർ, വിഷു, റമദാൻ, മെമ്മോറിയൽ ഡേ എന്നീ നാലു ആഘോഷങ്ങളും തനിമ നഷ്ടപ്പെടാതെ തനതായ പ്രാധാന്യം നല്‍കി ഒരുമിച്ച് ഒരേ പോലെ ആഘോഷിക്കാന്‍ എല്ലാവർക്കും കഴിഞ്ഞു എന്നത് വളരെ ഹൃദ്യമായി.
എച്ച്എംഎ യുടെ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാന്‍ പ്രതീഷ് പാണഞ്ചേരി വിഷുക്കൈനീട്ടം നൽകി എല്ലാവരെയും ആദരിച്ചു. മൗന പ്രാർത്ഥനയോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. എസ്സാ സാല്‍ബി മനോഹരമായ ഗാനവും, Brianna, Isa, Eileen, Angela എന്നിവരുടെ നൃത്തനൃത്യങ്ങളും ഗാനവും, മറ്റു നിരവധി ഡാൻസും കളികളും കഥകളും സന്തോഷവും നിറഞ്ഞ മനോഹരമായ നാല് മണിക്കൂറുകൾ കടന്നു പോയത് അറിഞ്ഞില്ല. എച്ച് എം എ സെക്രട്ടറി ഡോ. നജീബ് കുഴിയിൽ എല്ലാവരെയും സ്വാഗതം ചെയ്തു. എല്ലാ വിഭവങ്ങളും. എച്ച് എം എ പ്രവര്‍ത്തകര്‍ തന്നെയാണ് പാചകം ചെയ്തത്. തനതായ കേരളാ വിഭവങ്ങളെ കൊണ്ട് സമ്പുഷ്ടമായിരുന്നു എന്നത് തന്നെയായിരുന്നു പരിപാടിയുടെ മുഖ്യ ആകര്‍ഷണം.
ജയപ്രിയ, ബ്രിയാന, ഏഞ്ചല, ഇസ, എയ്‌ലീന്‍, എസ്സ, റിസ, അയിഷ്, അദിത് എന്നീ കൊച്ചുമിടുക്കൻമാരുടെയും മിടുക്കികളുടെയും പാട്ടും ഡാൻസും പ്രസംഗങ്ങളും ഉണ്ടായിരുന്നു. ഡോ. നജീബ് കുഴിയില്‍ മനോഹരമായ ഗാനം ആലപിച്ചു. അദ്ദേഹത്തിന്റെ തന്നെ മോണോ ആക്ടും ഉണ്ടായിരുന്നു. മേരിക്കുട്ടി എബ്രഹാമിന്റെ ‘എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്’ എന്ന ഗാനം മനോഹരമായിരുന്നു. ആന്‍ഡ്രൂസ് ജോസഫ് , സതീശൻ പാണഞ്ചേരി, മിനി സെബാസ്റ്റ്യൻ, രാജു ഡേവിസ്, ലിസി പോളി, ലൂസി രാജു, ആലീസ് മാത്യൂസ്, ഗ്രേസി ആന്‍ഡ്രൂസ്, സവിത് കൊട്ടിയാന്‍, സ്മിത റോബി, റെജി ജയിംസ്, ടിഫനി സാല്‍ബി, മിനി പാണഞ്ചേരി, ജയപ്രിയ മുതലായവര്‍ പങ്കെടുത്തു.
ബോൾ പാസിംഗ്, മ്യൂസിക് ചെയർ, ഗസിംഗ് ഗെയിം, വാക്കിംഗ് ഗെയിം മുതലായ കായിക വിനോദങ്ങളില്‍ എല്ലാവരും പങ്കെടുത്തു. വിജയികൾക്ക് ഓണാഘോഷ വേളയില്‍ സമ്മാനങ്ങൾ നൽകുന്നതായിരിക്കും. ഈ ആഘോഷത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും എച്ച് എം എ പ്രസിഡന്റ് ശ്രീമതി ഷീല ചെറു നന്ദി അറിയിച്ചു. സമൂഹത്തിന്റെ ഉന്നമനത്തിനും കുടുംബങ്ങളുടെ സന്തോഷത്തിനും കമ്മ്യൂണിറ്റിയുടെ വിവിധതരത്തിലുള്ള ആവശ്യങ്ങൾക്കും ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ കൂടെയുണ്ടാകുമെന്ന് ഷീലാ ചെറു പ്രഖ്യാപിച്ചു. ട്രഷറർ മിനി സെബാസ്റ്റ്യൻ എല്ലാവർക്കും നന്ദി അറിയിച്ചു.
മെമ്മോറിയല്‍ ഡേയെക്കുറിച്ച് കുട്ടികള്‍ പ്രസംഗിച്ചു. അമേരിക്കൻ – ഇന്ത്യന്‍ ദേശീയ ഗാനത്തോടെ ഗാനത്തോടെ പരിപാടികൾ അവസാനിച്ചു.