Friday, March 14, 2025

HomeAmericaഫോമാ സെൻട്രൽ റീജിയൺ കലാമേള: ജയ്ഡൻ ജോസ്സ് കലാപ്രതിഭ

ഫോമാ സെൻട്രൽ റീജിയൺ കലാമേള: ജയ്ഡൻ ജോസ്സ് കലാപ്രതിഭ

spot_img
spot_img

ജോസ് മണക്കാട്ട്

2022 മെയ് 28 ന് ഡെസ്പ്ലെയിൻസിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ചുനടത്തപ്പെട്ട ഫോമാ സെൻട്രൽ റീജിയണിന്റെ നേതൃത്വത്തിലുള്ള കലാമേളയിൽ(യൂത്ത് ഫെസ്റ്റിവൽ) ജയ്‌ഡൻ ജോസ് കലാപ്രതിഭയും, അലൈന മെറിൻ ജോണും, സ്ലോക കൊട്ടാരത്ത് നമ്പ്യാരും ഒരേ പോയിൻറ് നേടിയതുകൊണ്ട് കലാതിലകം പട്ടംപങ്കു വയ്ക്കുകയും ചെയ്തു.

റീജിയണൽ വൈസ് പ്രസിഡൻറ് ജോൺ പട്ടപതിയുടെ അദ്ധ്യക്ഷതയിൽ ഫോമാനാഷണൽ ജോയിൻറ് സെക്രട്ടറി ജോസ് മണക്കാട്ട് കലാമേള ഉത്ഘാടനംനിർവ്വഹിക്കുകയുണ്ടായി.

റീജിയണൽ കൾച്ചറൽ കമ്മറ്റി ചെയർമാൻ രെജ്ഞൻ എബ്രാഹമിന്റെ യും ,കോചെയർ സന്തോഷ് കാട്ടുകാരൻ ,ജോർജ് മാത്യു,ജിതേഷ് ചുങ്കത്ത്,ജോസി കുരിശുങ്കൽ , ആൽവിൻ ഷുക്കൂർ ,Dr. സിബിൾ ഫിലിപ്പ്, ആഷ്ലി ജോർജ്‌ , ആനീഷ് ആന്റോഎന്നി കമ്മറ്റി അംഗങ്ങളുടെയും,റീജിയണൽ വൈസ് പ്രസിഡൻറ് ജോൺ പട്ടപതി, ഫോമാ ജോയിൻറ് സെക്രട്ടറി ജോസ് മണക്കാട്ട്,വുമൺസ് റെപ്പറസന്റെറ്റിവ് ജൂബിവള്ളിക്കളം,നാഷണൽ കമ്മറ്റി അംഗങ്ങളായ ജോൺസൺ കണ്ണൂക്കാടൻ, ആന്റോകവലയ്ക്കൽ , ഫോമാ നാഷണൽ കൾച്ചറൽ കമ്മറ്റി ചെയർമാൻ അച്ഛൻകുഞ്ഞുമാത്യു തുടങ്ങിയവരുടെയും നേതൃത്വത്തിൽ കലാമേള ഭംഗിയായും ചിട്ടയായുംനടന്നു.

മത്സര ശേഷം റീജിയണൽ കൾച്ചറൽ കമ്മറ്റി ചെയർമാൻ രെജ്ഞൻഎബ്രാഹമിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ വിജയികൾക്ക്ട്രോഫികൾ സമ്മാനിക്കുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments