Thursday, December 26, 2024

HomeAmericaവിദ്യാഭ്യാസ ധനസഹായ പദ്ധതിയുമായി നയാഗ്ര മലയാളി സമാജം

വിദ്യാഭ്യാസ ധനസഹായ പദ്ധതിയുമായി നയാഗ്ര മലയാളി സമാജം

spot_img
spot_img

ആസാദ് ജയന്‍

നയാഗ്ര മലയാളി സമാജത്തിന്റെ ‘തണല്‍ മരം’ പദ്ധതിക്ക് കീഴിലുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതിയുടെ ഉത്ഘാടനം ഇടുക്കിയില്‍ നടന്നു. ജൂണ്‍ 1നു മാങ്കുളത്തു സെന്റ് മേരീസ് സ്‌കൂളിലെ പ്രവേശനോത്സവത്തോടനുബന്ധിചായിരുന്നു ഈ വര്‍ഷത്തെ തണല്‍മരം പദ്ധതികളുടെ ഉത്ഘാടനം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചു 75 വിദ്യാര്‍ത്ഥികളുടെ പഠനത്തിനുള്ള സഹായങ്ങളാണ് നയാഗ്ര മലയാളി സമാജം നല്‍കുന്നത്. 2022-23ല്‍ മാങ്കുളം സെന്റ് മേരീസ് സ്‌കൂളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭ്യമാകുക.

ദേവികുളം എംല്‍എ എ രാജ ആദ്യ ഗഡു നല്‍കി വിദ്യാഭ്യാസ ധനസഹായ പദ്ധതിയുടെ ഉല്‍ഘാടനം നിര്‍വഹിച്ചു. നാടിനെ മറക്കാത്ത നയാഗ്ര മലയാളികളെ അദ്ദേഹം പ്രശംസിച്ചു. നയാഗ്ര മലയാളി സമാജത്തിന്റെ തണല്‍ മരം പദ്ധതി മറ്റുള്ള പ്രവാസി സംഘടനകള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്മിറ്റി അംഗമായ ടോണി മാത്യു സമാജത്തിന്റെ സേവന മറ്റു പദ്ധതികളെക്കുറിച്ചു ചടങ്ങില്‍ വിശദീകരിച്ചു.

വരും നാളുകളില്‍ സമാജത്തിനു കൂടുതല്‍ സാമൂഹിക സേവന പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയട്ടെ എന്ന് സമാജത്തെ പ്രതിനിധീകരിച്ചു ചടങ്ങില്‍ സംസാരിച്ച സ്റ്റാന്‍ലി ജോര്‍ജ് പകലോമറ്റം ആശംസിച്ചു. ആന്‍ജോ ജോണി, ബിനു ജോര്‍ജ് പകലോമറ്റം എന്നിവരും നയാഗ്ര മലയാളി സമാജത്തെ പ്രതിനിധീകരിച്ചു ചടങ്ങിന് എത്തിയിരുന്നു. മാങ്കുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വിനീത സജീവന്‍, സ്‌കൂള്‍ മാനേജര്‍ ഫാദര്‍ മാത്യു കരോട്ടുകൊച്ചറക്കല്‍, രക്ഷാധികാരി എംടി ആന്റണി എന്നിവരും പ്രവേശനോത്സവത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ പങ്കെടുത്തു.

ഒറ്റ ഗഡുവായി പണം നല്‍കുക എന്നതിന് പകരം എല്ലാ മാസവും നിശ്ചിത തുക വിദ്യാര്‍ത്ഥികളുടെ പഠനാവശ്യങ്ങള്‍ക്കു നല്‍കി ഒരു വര്‍ഷത്തെ മുഴുവന്‍ വിദ്യാഭ്യാസ ചിലവും ഏറ്റെടുക്കുന്ന രീതിയിലാണ് പദ്ധതി. അധ്യയന വര്‍ഷത്തിലെ പത്തുമാസം 750 രൂപ വീതം വിദ്യാര്‍ത്ഥികളിലേക്ക് ലഭിക്കും. ഒരു വര്‍ഷം ഒരു വിദ്യാര്‍ത്ഥിക്ക് 7500 രൂപ ചെലവ് എന്ന കണക്കില്‍ 75 വിദ്യാര്‍ത്ഥികള്‍ക്ക് 5,62,500 രൂപയാണ് ചെലവ്.

ഈ തുക മുഴുവന്‍ നയാഗ്ര മലയാളി സമാജം നല്‍കും. തുക കൃത്യമായി പഠനാവശ്യങ്ങള്‍ക്ക് തന്നെ ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്താനാണ് ഈ രീതി അവലംബിച്ചിരിക്കുന്നത്. നയാഗ്ര മലയാളി സമാജത്തിന്റെ ഭവന നിര്‍മാണ പദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററായ ഡെന്നി കണ്ണൂക്കാടന്‍ തന്നെയാണ് ഈ പദ്ധതിക്കും മേല്‍നോട്ടം വഹിക്കുന്നത്. പദ്ധതിയില്‍ പങ്കാളികളാകാന്‍ താല്പര്യമുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും, സംഭാവനകള്‍ ourNMS@outlook.com എന്ന ഇമെയിലേക്ക് അയക്കാവുന്നതാണെന്നും നയാഗ്ര മലയാളി സമാജത്തിന്റെ പ്രസിഡന്റ് ബൈജു പകലോമറ്റം പറഞ്ഞു.

പ്രസിഡന്റ് ബൈജു പകലോമറ്റം, വൈസ് പ്രസിഡന്റ് ആഷ്ലി ജോസഫ്, സെക്രട്ടറി എല്‍ഡ്രിഡ് കാവുങ്കല്‍, ട്രഷറര്‍ പിന്റോ ജോസഫ്, ജോയിന്റ് സെക്രട്ടറി രാജേഷ് പാപ്പച്ചന്‍, ജോയിന്റ് ട്രഷറര്‍ ബിന്ധ്യ ജോയ്, ഓഡിറ്റര്‍ ലിജേഷ് ജോസഫ്, കമ്മറ്റി അംഗങ്ങളായ കവിത പിന്റോ, നിത്യ ചാക്കോ, മധു സിറിയക്, റോബിന്‍ ചിറയത്ത്, സജ്ന ജോസഫ്, അനൂബ് രാജു, കേലാബ് വര്‍ഗീസ്, ക്രിസ്റ്റി ജോസ്, രാമഭദ്രന്‍ സജികുമാര്‍, ശില്‍പ ജോഗി, ഷോബിന്‍ ബേബി, യൂത്ത് കമ്മിറ്റി അംഗങ്ങളായ ആല്‍വിന്‍ ജയ്മോന്‍, ജെഫിന്‍ ബൈജു, പീറ്റര്‍ തെക്കേത്തല, നേഹ ലോറന്‍സ് എന്നിവരും ബോര്‍ഡ് ഓഫ് ഡിറക്ടര്‍സായ ജയ്മോന്‍ മാപ്പിളശ്ശേരില്‍, ജോര്‍ജ് കാപ്പുകാട്ട്, ലിനു അലക്‌സ് എന്നിവരെ കൂടാതെ ഉപദേശക സമിതി അംഗങ്ങളായ സുജിത് ശിവാനന്ദ്, രാജീവ് വാരിയര്‍, വര്‍ഗീസ് ജോസ്, ഷെഫീഖ് മുഹമ്മദ്, പ്രസാദ് മുട്ടേല്‍, വിന്‍സെന്റ് തെക്കേത്തല എന്നിവരും പദ്ധതിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments