Thursday, December 26, 2024

HomeAmericaകൊറോണ വ്യാപനം: കാലിഫോര്‍ണിയ അലമെഡ കൗണ്ടിയില്‍ മാസ്‌ക്ക് പുനഃസ്ഥാപിക്കുന്നു

കൊറോണ വ്യാപനം: കാലിഫോര്‍ണിയ അലമെഡ കൗണ്ടിയില്‍ മാസ്‌ക്ക് പുനഃസ്ഥാപിക്കുന്നു

spot_img
spot_img

പി. പി ചെറിയാൻ

അലമെഡ(കാലിഫോര്‍ണിയ): കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തില്‍ കാലിഫോര്‍ണിയ അലമെഡ കൗണ്ടിയില്‍ മാസ്‌ക്ക് പുനഃസ്ഥാപിക്കുന്നതിന് തീരുമാനമായി.

ജൂണ്‍ 3 വെള്ളിയാഴ്ചയാണ് ഈ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്.
കാലിഫോര്‍ണിയ സംസ്ഥാനത്തു ആദ്യമായി മാസ്‌ക് മാന്‍ഡേറ്റ് നടപ്പാക്കുന്ന ആ്ദ്യ കൗണ്ടിയാണിത്.

അലമെഡ കൗണ്ടിയില്‍ കോവിഡ് 19 രോഗികളുടെ എണ്ണവും, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു വരികയാണെന്ന് കൗണ്ടി ഹെല്‍ത്ത് ഓഫീസര്‍ ഡോ.നിക്കളസ് മോസ് ഒരു പ്രസ്താവനയില്‍ പറയുന്നു.

ഇപ്പോള്‍ ലഭിക്കുന്ന കണക്കുകള്‍ തള്ളികളയേണ്ടതല്ല. നമ്മുടെ സമൂഹത്തെ സംരക്ഷിക്കുവാന്‍ മാസ്‌ക്ക് ഉപയോഗിക്കുന്നതാണ് സുരക്ഷിതമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

കഴിഞ്ഞ ആഴ്ച കൗണ്ടിയിലെ 100,000 പേരില്‍ 354 പേര്‍ക്ക് വീതം കോവിഡ് പോസിറ്റീവ് കണ്ടെത്തിയിരുന്നു. ഇത് മെയ് മാസം മദ്ധ്യത്തില്‍ ഉണ്ടായതിനേക്കാള്‍ 20 ശതമാനം വര്‍ദ്ധിച്ചിരിക്കുകയാണ്.
കോവിഡ് 19 വര്‍ദ്ധിച്ചുവരുന്ന കൗണ്ടികളില്‍ ഇന്‍ഡോര്‍ പബ്ലിക്ക് സ്ഥലങ്ങളില്‍ യൂണിവേഴ്‌സല്‍ മാസ്‌ക്കിംഗ് പ്രാക്ടീസ് പാലിക്കേണ്ടിവരുമെന്ന് സി.ഡി.സി.യും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments