Thursday, December 26, 2024

HomeAmericaഡബ്ല്യൂ.എം.സി ഡി.എഫ്. ഡബ്ല്യൂ പ്രൊവിൻസ് ഓണ ആഘോഷം സെപ്റ്റംബർ 3 -ന്

ഡബ്ല്യൂ.എം.സി ഡി.എഫ്. ഡബ്ല്യൂ പ്രൊവിൻസ് ഓണ ആഘോഷം സെപ്റ്റംബർ 3 -ന്

spot_img
spot_img

(പി.പി. ചെറിയാൻ)

ഡാളസ് കൗണ്ടി: ടെക്‌സാസിലെ ഡാളസ് കൗണ്ടിയിൽ വേൾഡ് മലയാളി കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിൻസ് സെപ്തംബര് 3-ന് കേരള തനിമയിൽ ഓണം ആഘോഷിക്കുവാൻ തീരുമാനിച്ചു.

കോവിഡ് 19 ന്റ്റെ ആധിക്യം കുറഞ്ഞതിനാൽ ആണ് ഈ തീരുമാനം. പ്രസ്തുത ഓണപ്പരിപാടികൾ നിറമാർന്നതാക്കുവാൻ എലിസബത്ത് റെഡ്‌ഢിയാർ കൺവീനർ ആയും ജെയ്സി ജോർജ് കോ കൺവീനർ ആയും ഒരു കമ്മിറ്റിക്കു രൂപം കൊടുക്കുവാൻ പ്രൊവിൻസ് യോഗം തീരുമാനിച്ചതായി ചെയർമാൻ വർഗീസ് കയ്യാലക്കകം, പ്രസിഡന്റ് ജോർജ് വര്ഗീസ്, ജനറൽ സെക്രട്ടറി മഹേഷ് പിള്ള, ട്രഷറർ സാം മാത്യു എന്നിവർ സംയുക്തമായി അറിയിച്ചു.

ചെയർമാൻ വര്ഗീസ് അധ്യക്ഷത വഹിച്ച എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് പി. സി. മാത്യു പങ്കെടുത്തു പ്രസംഗിച്ചു. ജൂൺ 23 നു ബഹ്‌റൈൻ പ്രൊവിൻസ് ഹോസ്റ്റ് ചെയ്യുന്ന ഗ്ലോബൽ കോണ്ഫറന്സിന് മാറ്റു കൂട്ടുവാൻ താൻ അമേരിക്ക റീജിയനോട് ആഹ്വാനം ചെയ്‍തതായും സ്‌പോൺസർഷിപ് നൽകി സപ്പോർട്ട് ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ളയുമായി ബന്ധപ്പെടണമെന്നും പി. സി. മാത്യു അഭ്യർത്ഥിച്ചു. പ്രോഫ. ജോയി പല്ലാട്ടുമഠം ആശംസകൾ അറിയിച്ചു.

ജെയ്സി ജോർജ് സ്വാഗതവും മാത്യു മത്തായി കൃതജ്ഞതയും പ്രകാശിപ്പിച്ചു.

ബന്ധപ്പെടുവാൻ ആഗ്രഹിക്കുന്നവർ ജോർജ് വര്ഗീസ് നെ 214-809-5490 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഫോട്ടോയിൽ ഇടത്തുനിന്നും: എലിസബത്ത് റെഡിയാർ, മഹേഷ് പിള്ള, പി. സി. മാത്യു, മാത്യു മത്തായി, മിസ്സസ് മാത്യു, ജൈയ്സി ജോർജ്. ഇരിക്കുന്നവരിൽ ഇടത്തുനിന്നും: വര്ഗീസ് കയ്യാലക്കകം, ജോർജ് വര്ഗീസ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments