Thursday, November 21, 2024

HomeAmerica'മാഗ്' ബാസ്കറ്റ്ബാൾ ടൂർണമെന്റ്; സീറോ മലബാർ ടീം  ജേതാക്കൾ

‘മാഗ്’ ബാസ്കറ്റ്ബാൾ ടൂർണമെന്റ്; സീറോ മലബാർ ടീം  ജേതാക്കൾ

spot_img
spot_img

ജീമോൻ റാന്നി

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺൻ്റെ നേതൃത്വത്തിൽ നടന്ന ഇരുപത്തിയൊന്നാമത് ബാസ്ക്കറ്റ്ബോൾ ടൂർണമെൻ്റിൽ സീറോ മലബാർ ടീം ജേതാക്കളായി.

ജൂൺ 11, 12 തീയതികളിൽ ഹൂസ്റ്റൺ ട്രിനിറ്റി സെൻ്ററിൽ വച്ച് നടന്ന ബാസ്ക്കറ്റ്ബോൾ മാമാങ്കത്തിൽ എട്ട് ടീമുകൾ പങ്കെടുത്തു. ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം മാഗ് പ്രസിഡൻറ് അനിൽകുമാർ ആറന്മുള നിർവഹിച്ചു. മാഗ് കമ്മിറ്റിയംഗം ആൻഡ്രൂസ് ജേക്കബ് സ്വാഗതം അറിയിച്ചു.

തുടക്കം മുതൽ വാശിയേറിയ മത്സരങ്ങൾ കൊണ്ട് കാണികളെ ആവേശത്തിലാഴ്ത്തിയ ടൂർണമെൻ്റിൽ അവസാന നിമിഷങ്ങൾ വരെ ലീഡുകൾ മാറിമറിഞ്ഞ സെമിഫൈനൽ ഫൈനൽ മത്സരങ്ങൾ ടൂർണമെൻ്റിൻ്റെ മാറ്റുകൂട്ടി. ആദ്യ സെമിയിൽ സ്ക്വാഡ് 7 ടീമിനെ ഒരു പോയിൻ്റിന് അട്ടിമറിച്ച് ഐ പി സി ഹെബ്രോൺ ടീം (61-60) ഫൈനലിൽ ഇടം തേടിയപ്പോൾ, രണ്ടാം സെമിയിൽ ആദ്യം മുതലേ ആധിപത്യം പുലർത്തിയ സീറോ മലബാർ ടീം ഹൂസ്റ്റൺ ഹീറ്റിനെ പരാജയപ്പെടുത്തി ഫൈനലിൽ എത്തുകയായിരുന്നു. കാണികളെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിച്ച ഫൈനൽ മത്സരത്തിൽ അവസാന മിനിറ്റുകളിൽ ലീഡുകൾ മാറി മറിഞ്ഞുവെങ്കിലും സിറോ മലബാർ ടീം അവസാനം ഇ.വി.ജോൺ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയിൽ മുത്തമിട്ടു (67-64). റണ്ണേഴ്സപ്പിനുള്ള അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ എവറോളിംഗ് ട്രോഫി ഐപിസി ടീം കരസ്ഥമാക്കി. ടൂർണമെൻ്റിലെ ബെസ്റ്റ് പ്ലേയർ ആയി ജൂബിൻ അലക്സാണ്ടർ (സീറോ മലബാർ) റൈസിംഗ് പ്ലേയർ ആയി ഫെൽമിൻ ജോസഫ് (ഐ പി സി) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

16 പേർ പങ്കെടുത്ത 3 പോയിൻ്റ് ഷൂട്ടിംഗ് മത്സരത്തിൽ സീറോ മലബാർ ടീമിലെ ലാൻസ് പ്രിൻസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ സ്ക്വാഡ് സെവൻ ടീമിലെ നെയ്തൻ സാവിയോ രണ്ടാം സ്ഥാനം നേടി. 3 പോയിൻ്റ് ഷൂട്ടിംഗ് വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡുകളും സമ്മാനിച്ചു. ഹൂസ്റ്റണിലെ മലയാളി ബാസ്ക്കറ്റ്ബോൾ രംഗത്ത് വർഷങ്ങളായി നിറഞ്ഞു നിന്ന ജെയ്സൺ ജോസഫ് (സെൻ്റ് ഗ്രിഗോറിയോസ്), ലാൻസ് പ്രിൻസ് (സീറോ മലബാർ), ജസ്റ്റിൻ ജോൺ (ട്രിനിറ്റി മാർത്തോമാ), സ്റ്റീവ് ഇലഞ്ഞിക്കൽ (സിറോ മലബാർ) എന്നിവർക്ക് മാഗ് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് നൽകി ആദരിച്ചു.

ടൂർണമെൻ്റിൻ്റെ സുഗമമായ നടത്തിപ്പിനായി മാഗ് സ്പോർട്സ് കോർഡിനേറ്റർ വിനോദ് ചെറിയാൻ റാന്നിയും റജി കോട്ടയവും നേതൃത്വം നൽകി.

ടൂർണമെൻ്റ് മെഗാ സ്പോൺസർ ഹൂസ്റ്റണിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ജോബിൻ പ്രിയൻ ഗ്രൂപ്പ് ആയിരുന്നൂ. തോമസ് (വീഡൺ റൂഫിംങ്), റെജി കുര്യൻ (ഇൻറർനാഷണൽ സ്റ്റാൻഡേർഡ് വാൽവ്), ബോബി കണ്ടത്തിൽ (സിവിക്ക് ലിക്ക്വർ), ജോണി ജേക്കബ് & ഫാമിലി, അലക്സ് മാത്യൂ (സോവേഴ്സ് ഹാർവെസ്റ്റ് ചർച്ച്) എന്നിവരായിരുന്നു മറ്റ് സ്പോൺസർമാർ.

സമാപന ചടങ്ങിൽ മാഗ് പ്രസിഡൻ്റ് അനിൽകുമാർ ആറന്മുള, മാഗ് മുൻ പ്രസിഡൻ്റ് സുരേന്ദ്രൻ പട്ടേൽ, മാഗ് സെക്രട്ടറി രാജേഷ് വർഗീസ്, മാഗ് ട്രഷറർ ജിനു തോമസ്, ജോയിൻ ട്രഷറർ ജോസ് ജോൺ, ഹൂസ്റ്റണിലെ പ്രമുഖ മാധ്യമപ്രവർത്തകനായ ജീമോൻ റാന്നി എന്നിവരുടെ സാന്നിധ്യത്തിൽ മെഗാ സ്പോൺസർ ആയ ജോബിൻ പ്രിയൻ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് പ്രിയൻ ജേക്കപ്പ് വിജയികൾക്കുള്ള എവറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും ടൂർണമെൻ്റ് ചാംപ്യൻമാരായ സീറോ മലബാർ ടീമിന് സമ്മാനിച്ചു.

റണ്ണേഴ്സ് അപ്പിനുള്ള അക്ബർ ട്രാവൽസ് എവറോളിംഗ് ട്രോഫി മാഗ് പ്രസിഡൻറ് അനിൽകുമാർ ആറന്മുളയിൽ നിന്നും ഐപിസി ഹെബ്രോൺ ടീം ഏറ്റുവാങ്ങി. ടൂർണമെൻ്റിൻ്റെ നടത്തിപ്പിനായി പ്രവർത്തിച്ച എല്ലാവർക്കും, എല്ലാ സ്പോൺസർമാർക്കും, പങ്കെടുത്ത എല്ലാ ടീമുകൾക്കും, ടൂർണമെൻറ് കാണുവാൻ എത്തിച്ചേർന്ന എല്ലാ കാണികൾക്കും മാഗ് ട്രഷറർ ജിനു തോമസ് നന്ദി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments