Friday, October 18, 2024

HomeAmericaഭിന്നശേഷിക്കാർക്ക് മൊബൈൽ ആപ്പ്: മലയാളി വിദ്യാര്‍ഥിനിക്ക് യു.എസ് സ്‌കോളര്‍ഷിപ്പ്‌

ഭിന്നശേഷിക്കാർക്ക് മൊബൈൽ ആപ്പ്: മലയാളി വിദ്യാര്‍ഥിനിക്ക് യു.എസ് സ്‌കോളര്‍ഷിപ്പ്‌

spot_img
spot_img

ന്യൂയോർക്ക് : മലയാളി വിദ്യാർഥിനി സാറാ വർഗീസ് ഇൻവെൻഷൻ കൺവൻഷൻ യുഎസ് നാഷനൽസ് കോംപറ്റീഷനിൽ ഉന്നത വിജയം കരസ്ഥമാക്കി. ‌

ഇൻവെൻഷൻ കൺവൻഷൻ വേൾഡ് വൈഡ് കോംപറ്റീഷന്‍ എന്നത് സമൂഹത്തിലുള്ള പ്രശ്നപരിഹാരത്തിനായി വിദ്യാർഥികളെ സ്വന്തമായി കണ്ടുപിടുത്തങ്ങൾ നടത്താൻ പ്രേരിപ്പിക്കുകയും, അതിലൂടെ അവരുടെ ക്രിയേറ്റിവിറ്റിയും ഒൻട്രപ്രനർഷിപ്പും വളർത്തുവാനും സഹായകമാകുന്ന ആഗോള തലത്തിലുള്ള മത്സരമാണ്.

ഭിന്നശേഷിക്കാർക്ക് ദൈനംദിന ജീവിതത്തിൽ സഹായകമാകുന്ന മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്തതാണ് സാറയ്ക്ക് സമ്മാനം നേടി കൊടുത്തത്.

സ്കൂൾ, ഡിസ്ട്രിക്ട്, റീജനൽ, സ്റ്റേറ്റ് കോംപറ്റീഷൻസ് എന്നീ കടമ്പകൾ കടന്നാണ് കലിഫോർണിയയെ പ്രതിനിധീകരിച്ച് യുഎസ് നാഷനൽസ് കോംപറ്റീഷനിൽ പങ്കെടുക്കാൻ സാറയ്ക്ക് അവസരം ലഭിച്ചത്.

മിഷിഗനിലെ ഹെന്‍‌റി ഫോർഡ് മ്യൂസിയം ഓഫ് അമേരിക്കൻ ഇന്നവേഷനിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 400 ല്‍ പരം വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിലാണ് സാറയ്ക്ക് 7–ാം ക്ലാസ് വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചത്.

കലിഫോർണിയയിലെ ലൊസാഞ്ചലസിൽ താമസിക്കുന്ന പിറവം സ്വദേശി വർഗീസ് സക്കറിയയുടെയും കൊച്ചി സ്വദേശി മറിയം ജേക്കബിന്റെയും മകളാണ് സാറാ. സഹോദരൻ ഷോൺ വർഗീസ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments