ബിനു തോമസ്
ന്യൂയോർക് : മനോഹർ തോമസ് രചിച്ച ” കിളിമഞ്ചാരോയിൽ മഴ പെയ്യുമ്പോൾ ” എന്ന കഥാ സമാഹാരത്തിന്റെ പുസ്തക പ്രകാശനം 2023 ജൂൺ 18 ന് വൈകിട്ട് അഞ്ചു മണിക്ക് കേരള സെന്ററിൽ(1824 ഫെയർഫാക്സ് സ്ട്രീറ്റ് എൽമോണ്ട് ന്യൂയോർക് ) നടക്കുന്നതാണ് . പുസ്തക പ്രകാശനം ചെയ്യുന്നത് പ്രസിദ്ധ സാഹിത്യകാരൻ സക്കറിയ ഡോക്ടർ എം വി പിള്ളക്കു നൽകി നിർവഹിക്കുന്നു .

കൈരളി ടിവി ഡയറക്ടർ ജോസ് കാടാപുറം പുസ്തക പ്രകാശന പ്രോഗ്രാമിന്റെ എം സിയായിരിക്കും , സർഗവേദി സംഘടിപ്പിക്കുന്ന പ്രോഗ്രാമിൽ അമേരിക്കൻ മലയാളി എഴുത്തുകാരും,സാംസ്‌കാരിക പ്രവർത്തകരും , സാഹിത്യ സ്നേഹികളും പങ്കെടുക്കുന്നു .
പതിനാറു കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത് ..ഇതിലെ എല്ലാ കഥകളും നാട് നാട്ടുകാരുമുണ്ട് ,പുരാവർത്ത ങ്ങളും വിശ്വാസങ്ങളുമുണ്ട് ,പ്രകൃതിയുണ്ട് , ജീവിതാനുഭവങ്ങളും യാത്രകളുമുണ്ട് എഴുത്തിന്റെ വ്യത്യസ്തമായ ഒരു ഭൂമിക മനോഹർ തോമസിന്റെ ഈ കഥളിലുണ്ട് .. പ്രിയപെട്ടവരെ ഞങ്ങൾ ക്ഷണിക്കുന്നു .. ബഷോ ബുക്ക്സ് പ്രസിദ്ധികരിച്ച പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്മു എം .മു കുന്ദനാണ് . പുസ്തകത്തിന്റെ കോപ്പികൾ തദവസരത്തിൽ ലഭ്യമായിരിക്കുന്നതാണ് . .കൂടുതൽ വിവങ്ങൾക്കു മനോഹർ തോമസ്-917 974 2670