ജൂബി വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഗോള്‍ഡന്‍ ജൂബിലിയുടെ രജിസ്ട്രേഷന് വളരെ വിജയകരമായി. 600ലധികം ആളുകള്‍ ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. വളരെ നല്ല ഒരു ജനപിന്തുണയാണ് ജൂണ്‍ 24-ാം തീയതി ശനിയാഴ്ച നടക്കുന്ന ഈ ആഘോഷങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയിലെ തന്നെ ഏറ്റവും പുരാതനവും അംഗസംഖ്യകൊണ്ട് ഏറ്റവും വലതുമായ ഈ അസോസിയേഷന്റെ 50-ാം വാര്‍ഷികം ഒരു അവസ്മരണീയ മുഹൂര്ത്തമാക്കുവാനാണ് സംഘാടകര്‍ ്ശ്രമിക്കുന്നത്.
എല്‍മസ്റ്റിലുള്ള വാട്ടര്‍ഫോഡ് ബാങ്ക്വറ്റ് ഹാളില്‍ വച്ച് നടത്തപ്പെടുന്ന പരിപാടിയില്‍ ഷിക്കാഗോ സിറ്റി മേയര്‍ ബ്രാന്‍ഡന്‍ ജോണ്‍സനോടൊപ്പം അമേരിക്കയില്‍ നിന്നും കേരളത്തില്‍ നിന്നും നിരവധി വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യന്‍ കൊണ്സ്യൂല് ജനറല്‍ ഓഫ് ഷിക്കാഗോ-സോമനാഥ് ഘോഷ്, കേരള ആരോഗ്യവകുപ്പ് മന്ത്രി-വീണ ജോര്‍ജ്ജ്, കോണ്‍ഗ്രസ്മാന്‍-രാജാ കൃഷ്ണമൂര്‍ത്തി, ഷിക്കാഗോ സീറോ മലബാര്‍ ബിഷപ്പ് ജോയി ആലപ്പാട്ട്, മുന്‍മന്ത്രി അഡ്വ.മോന്‍സ് ജോസഫ്, ഇല്ലിനോയി സ്റ്റേറ്റ് റപ്ര.സന്റേറ്റീവ് കെവിന് ഓലിക്കല്‍, ടെക്സാസ് ജഡ്ജ്-സുരേന്ദ്രന് പാട്ടീല്‍, യു.കെ. ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്ക് മേയര്‍- ടോം ആദിത്യ, കിറ്റക്സ്& ട്വിന്റി 20 ചെയര്മാന്-സാബു എം.ജേക്കബ്, സാമൂഹിക പ്രവര്‍ത്തക-ഡോ.എം.എസ്.സുനില്‍, ഫോമ പ്രസിഡന്റ്-ഡോ.ജേക്കബ് തോമസ്, ഫൊക്കാന സെക്രട്ടറി-ഡോ.കല ഷാഫി, എന്നിവര്‍ പങ്കെടുക്കുന്നതാണ്.
വൈകുന്നേരം 5.30ന് ആരംഭിക്കുന്ന മെഗാതിരുവാതിരയ്ക്കുശേഷം പൊതുസമ്മേളനം, ഗ്രാന്റ് ഡിന്നര്‍, കലാ പരിപാടികള്‍, വിജയ് യേശുദാസ്, രഞ്ജിനി ജോസ്, ഭുവന ആനന്ദ് ടീമിന്റെ ലൈവ് മ്യൂസിക് പരിപാടി എന്നിവ ഉണ്ടായിരിക്കുന്നതാണ്.
പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ നേതൃത്വത്തില്‍ കണ്വന്ഷന് ചെയര്മാന് ലജി പട്ടരുമഠത്തില്‍, ഫിനാന്‍സ് ചെയര്മാന് ജോണ്സന് കണ്ണൂക്കാടന്‍, സുവനീര്‍ ചെയര്മാന്-അച്ചന്‍കുഞ്ഞ് മാത്യു എന്നിവരോടൊപ്പം വിപുലമായ ഒരു കണ്വന്ഷന് കമ്മറ്റി തന്നെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.