Sunday, September 8, 2024

HomeAmericaസംഗീത പരിപാടിക്കിടെ ആലിപ്പഴം പെയ്തു, 90 പേര്‍ക്കു പരിക്ക്

സംഗീത പരിപാടിക്കിടെ ആലിപ്പഴം പെയ്തു, 90 പേര്‍ക്കു പരിക്ക്

spot_img
spot_img

ഡെൻവര്‍: അമേരിക്കയിലെ കൊളറാഡോയില്‍ സംഗീത പരിപാടിക്കിടെ ആലിപ്പഴം പെയ്ത് 90 പേര്‍ക്കു പരിക്കേറ്റു. ബുധനാഴ്ച രാത്രി ഡെൻവറിനടുത്ത് റെഡ് റോക്സ് ആംഫി തിയറ്ററില്‍ ലൂയിസ് ടോംലിൻസന്‍റെ പരിപാടി നടക്കുന്നതിനിടെയായിരുന്നു സംഭവം.

ടെന്നീസ് ബോളിന്‍റെ വലിപ്പമുള്ള ആലിപ്പഴമാണു പെയ്തത്. ചിലരുടെ എല്ലൊടിഞ്ഞതായി സ്ഥലത്തെത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. ചിലര്‍ക്കു മുറിവേറ്റു. 90 പേര്‍ക്കു സ്ഥലത്തുവച്ചുതന്നെ ചികിത്സ നല്കി. പരിക്ക് ഗുരുതരമായ ഏഴുപേരെ ആശുപത്രിയിലേക്കു മാറ്റി.

സംഭവത്തെത്തുടര്‍ന്ന് സംഗീത പരിപാടി റദ്ദാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments