Monday, December 16, 2024

HomeAmericaകെ.പി.സി.സി പ്രസിഡന്റിന്റെ അറസ്റ്റിൽ ഓവർസീസ് ഇന്ത്യൻ കൾച്ചർ കോൺഗ്രസ് യു എസ് എ...

കെ.പി.സി.സി പ്രസിഡന്റിന്റെ അറസ്റ്റിൽ ഓവർസീസ് ഇന്ത്യൻ കൾച്ചർ കോൺഗ്രസ് യു എസ് എ പ്രതിഷേധിച്ചു

spot_img
spot_img

പി പി ചെറിയാൻ

ഹൂസ്റ്റൺ : കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതില്‍ ഓവർസീസ് ഇന്ത്യൻ കൾച്ചർ കോൺഗ്രസ് യു എസ് എ പ്രതിഷേധിച്ചു. കെ. പി സി സി പ്രസിഡന്റിന്റെ അറസ്റ്റിന് പിണറായി വലിയ വില കൊടുക്കേണ്ടി വരുമെന്നു ഓ ഐ സി സി യു എസ് എ ഭാരവാഹികൾ ഒരു പ്രസ്താവനയിൽ പറഞ്ഞു .

കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് ഓവർസീസ് ഇന്ത്യൻ കൾച്ചർ കോൺഗ്രസ് യു എസ് എ വ്യാപകമായി വിവിധ ചാപ്റ്ററുകളുടെ ആഭിമുഖ്യത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഓ ഐ സി സി യു എസ് എ ചെയര്മാന് ജെയിംസ് കൂടൽ ,പ്രസിഡന്റ് ബേബി മണക്കുന്നേൽ ജനറല്‍ സെക്രട്ടറി ജീമോൻ റാന്നി എന്നിവർ പറഞ്ഞു

കേസിൽ ശിക്ഷിക്കാൻ മാത്രമുള്ള ഒരു തെളിവും തനിക്കെതിരെ പോലീസിന്റെ പക്കലില്ലെന്നും കോടതിയിൽ വിശ്വാസമുണ്ടെന്നും . കേസിന്റെ മെറിറ്റും ഡീമെറിറ്റും കോടതി വിലയിരുത്തട്ടെ. എല്ലാം ഉൾക്കൊള്ളാൻ തന്റെ മനസ്സ് തയ്യാറായിട്ടുണ്ടെന്നും കെ. പി സി സി പ്രസിഡന്റിന്റെ പ്രസ്താവന തന്റെ നിരപരാധിത്വം തെളിയിക്കുന്നതാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി

മോൻസൻ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസില്‍ ഏഴ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.കോടതി ഉത്തരവുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

കേരളത്തിന്റ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണിന്ന്. സർക്കാരിനെതിരെ നിരന്തര വിമർശനവും അഴിമതി ആരോപണങ്ങളും ഉന്നയിക്കുന്ന നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കാനുള്ള നീക്കത്തെനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ഭീഷണി കൊണ്ടും കള്ളക്കേസ് കൊണ്ടും പ്രതിപക്ഷത്തെ നിശബ്ദരാക്കാമെന്ന് കരുതേണ്ടതും നേതാക്കൾ പറഞ്ഞു.

സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ശനിയാഴ്ച്ച കരിദിനം ആചരിക്കുമെന്ന് കോൺഗ്രസ്സ് പ്രവർത്തകർക്കു ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതായും നേതാക്കൾ അറിയിച്ചു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments