ഷാജി രാമപുരം
ഡാളസ് : സഭാ വ്യത്യാസം കൂടാതെ സംഗീതത്തെ സ്നേഹിക്കുന്ന ഡാളസിലെ ക്രിസ്തിയ വിശ്വാസികൾ ഒത്തുകൂടുന്ന ആത്മീയ സംഗീത സായാഹ്നം നാളെ (ഞായർ ) വൈകിട്ട് 5.30 ന് ഡാളസിലെ കോപ്പൽ സെന്റ്. അല്‍ഫോണ്‍സാ കാതോലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് (200 S Heartz Rd, Coppell, TX 75019) നടത്തപ്പെടുന്നു.
ഈ ക്രിസ്തിയ സംഗീത സായാഹ്ന പ്രോഗ്രാമിൽ കൈവിരലിന്റെ മാന്ത്രിക സ്പര്‍ശംകൊണ്ട് കേള്‍വിക്കാരെ സംഗീതത്തിന്റ സ്വര്‍ഗ്ഗീയതലത്തില്‍ എത്തിക്കുന്ന സംഗീത മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസ്യ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.
പ്രവേശന ടിക്കറ്റ് ഇല്ലാതെ നടത്തപ്പെടുന്ന ഈ ആത്മീയ സംഗീത കൂട്ടായ്മയിൽ പങ്കെടുത്ത് വിജയിപ്പിക്കുവാൻ ഡാളസിലെ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.