ടൊറന്റോ: കാനഡയിലെ പ്രമുഖ സ്‌പോര്‍ട് കമ്പനിയായ മേപ്പിള്‍ ലീവ്‌സ് സ്‌പോര്‍ട്‌സ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് നടത്തിയ ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്‌സ് ബിസിനസ് കേസ് മല്‍സരത്തില്‍ മലയാളി വിദ്യാര്‍ഥിയായ ജിബിന്‍ ടി ജോണ്‍ അടങ്ങിയ ടീമിനു ഒന്നാം സ്ഥാനം.

മൂന്ന് ഘട്ടങ്ങളിലായി നടന്ന മത്സരത്തില്‍ ഒന്ററിയോയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള നിരവധി ടീമുകളാണ് പങ്കെടുത്തത്. ജനുവരി 28ന് ടൊറോന്റോ റിയല്‍ സ്‌പോര്‍ട്‌സില്‍ വച്ചാണ് അവസാനഘട്ട മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
ആദ്യമായാണ് ഈ ഇനത്തില്‍ ഒരു മലയാളി വിദ്യാര്‍ഥി ഒന്നാമതെത്തുന്നത്. ജോര്‍ജ് ബ്രൗണ്‍ കോളജിലെ അവസാന സെമസ്റ്റര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഇവന്റ് മാര്‍ക്കറ്റിംഗ് വിദ്യാര്‍ഥിയാണ് ജിബിന്‍ ടി ജോണ്‍.