Friday, July 5, 2024

HomeAmericaവേൾഡ് മലയാളി കൗൺസിൽ ആഗോള സമ്മേളനത്തിൽ മേയർ റോബിൻ ഇലക്കാട്ട് വിശിഷ്ടാതിഥി

വേൾഡ് മലയാളി കൗൺസിൽ ആഗോള സമ്മേളനത്തിൽ മേയർ റോബിൻ ഇലക്കാട്ട് വിശിഷ്ടാതിഥി

spot_img
spot_img

ന്യൂഡൽഹി: വേൾഡ് മലയാളി കൗൺസിൽ ആഗോള സമ്മേളനത്തിൽ അമേരിക്കയിലെ മിസൂറിസിറ്റി മേയറായ റോബിൻ ഇലക്കാട്ട് വിശിഷ്ഠാതിഥിയായി പങ്കെടുക്കും. അമേരിക്കയിലെ മലയാളി മേയർ എന്ന നിലയിൽ ശ്രദ്ധേയനാണ് റോബിൻ ഇലക്കാട്ട്. ചടങ്ങിൽ വേൾഡ് മലയാളി കൗൺസിലിന്റെ ആദരവ് അദ്ദേഹം ഏറ്റുവാങ്ങും.

കോട്ടയം സ്വദേശിയായ ഇദ്ദേഹം 2009ലാണ് ആദ്യമായി സിറ്റി കൗണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സിറ്റി കൗണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യന്‍ വംശജന്‍ എന്ന എന്ന നിലയിലും റോബിന്‍ ചരിത്രത്തില്‍ ഇടം നേടി. 2011, 13 വര്‍ഷങ്ങളിലും കൗണ്‍സില്‍ അംഗമായിരുന്നു. കോളനി ലെയ്ക്സ് ഹോം ഓണേഴ്സ് അസോസിയേഷന്‍ ബോര്‍ഡ് അംഗം, പ്രസിഡന്റ് എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് സിറ്റി പാര്‍ക്സ് ബോര്‍ഡ് വൈസ് ചെയര്‍മാനായി.

മൂന്നുവട്ടം സിറ്റി കൗണ്‍സില്‍ അംഗം, ഡെപ്യൂട്ടി മേയര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച റോബിന്‍ കഴിഞ്ഞ കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. മിസൂറി സിറ്റിയുടെ വികസനം ലക്ഷ്യംവെച്ച് അദ്ദേഹം നടത്തിയ ശ്രമങ്ങളില്‍ ഏറെയും ഫലം കണ്ടു. ശ്രദ്ധേയനായ ബിസിനസ്സുകാരന്‍ കൂടിയാണ് റോബിന്‍.

ജൂലൈ 7, 8, 9 തീയതികളിൽ ന്യൂഡൽഹി അശോക് ഹോട്ടലിലാണ് ആഗോള സമ്മേളനം. പ്രവാസികളുടെ വിവിധ വിഷയളെ ആസ്പദമാക്കിയുള്ള ചർച്ചകൾ, സെമിനാറുകൾ, ഓപ്പൺഫോറം, കലാസന്ധ്യകൾ തുടങ്ങിയ സമ്മേളനത്തിൻ്റെ ഭാഗമായി അരങ്ങേറും.

ആഗോള സമ്മേളനത്തിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments