Saturday, September 7, 2024

HomeAmericaനവകേരള മലയാളി അസോസിയേഷൻ കുടുംബസംഗമം അവിസ്‌മരണീയമായി

നവകേരള മലയാളി അസോസിയേഷൻ കുടുംബസംഗമം അവിസ്‌മരണീയമായി

spot_img
spot_img

സൗത്ത് ഫ്ലോറിഡ: മൂന്ന് പതിറ്റാണ്ടായി സൗത്ത് ഫ്ലോറിഡ മലയാളികളുടെ മുഖമുദ്രയായി പ്രവർത്തിക്കുന്ന നവകേരള മലയാളി അസോസിയേഷൻ ഓഫ് ഫ്ളോറിഡയുടെ കുടുംബസംഗമം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു

.

മാതാപിതാക്കളും, യുവജനങ്ങളും, കൊച്ചുകുട്ടികളും ഒന്നുചേർന്ന് ആടിപാടിയും, സൗഹൃദ കായിക മത്സരങ്ങൾ നടത്തിയും, വ്യത്യസ്തങ്ങളായ അമേരിക്കൻ-മലയാളി ഭക്ഷണങ്ങൾ പാചകം ചെയ്ത് പങ്ക് വെക്കുകയും ചെയ്തപ്പോൾ കുടുംബസംഗമം ഏവർക്കും അവിസ്‌മരണീയമായി .

നവകേരള മലയാളി അസോസിയേഷൻ കെട്ടിപ്പടുക്കാൻ നേതൃത്വം നൽകിയവരും, തുടർന്ന് സംഘടനയുടെ യശസ്സ് കാത്തു പരിപാലിച്ച മുൻ പ്രസിഡന്റുമാരും , മുൻ ഭാരവാഹികളും ഉൾപ്പെടെ മൂന്ന് തലമുറയുടെ സംഗമമായിരുന്നു യഥാർത്ഥത്തിൽ നടന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments