Saturday, May 17, 2025

HomeAmericaഭഗവത് ഗീത കാണാപ്പാഠം; അമേരിക്കയിൽ സ്പെല്ലിങ് ബീ ചാമ്പ്യനായ ഇന്ത്യൻ വംശജനായ വിദ്യാർഥിയുടെ കഥ

ഭഗവത് ഗീത കാണാപ്പാഠം; അമേരിക്കയിൽ സ്പെല്ലിങ് ബീ ചാമ്പ്യനായ ഇന്ത്യൻ വംശജനായ വിദ്യാർഥിയുടെ കഥ

spot_img
spot_img

അമേരിക്കയിലെ സ്പെല്ലിങ് ബീ മത്സരത്തിൽ ചാമ്പ്യനായി ഇന്ത്യൻ വംശജനായ ബൃഹത് സോമ. ഏഴാം ക്ലാസ് വിദ്യാർഥിയായ ഈ 12 വയസ്സുകാരൻ റാപിഡ് ഫയർ ടെ ബ്രേക്കർ റൗണ്ടിൽ 90 സെക്കൻറിനുള്ളിൽ 29 വാക്കുകളുടെ സ്പെല്ലിങ് തെറ്റാതെ പറഞ്ഞാണ് വിജയം സ്വന്തമാക്കിയത്. ടെക്‌സാസുകാരനായ ഫൈസൻ സാഖിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. ടൈ ബ്രേക്കറിൽ 90 സെക്കൻറിൽ 20 വാക്കുകളുടെ സ്പെല്ലിങ് പറയാനേ സാഖിയ്ക്ക് സാധിച്ചുള്ളൂ.

സ്പെല്ലിങ് മത്സരത്തിൽ വിജയിയായ സോമയുടെ ജീവിതത്തിൽ ഭഗവത് ഗീതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഗീതയുടെ 80 ശതമാനവും സോമയ്ക്ക് കാണാപ്പാഠമാണ്. സ്പെല്ലിങ് ബീ മത്സരത്തിലെ വിജയത്തിന് ശേഷം വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവേയാണ് സോമ ഇക്കാര്യം വെളിപ്പെടുത്തിയത്. ഭഗവത് ഗീതയെന്ന മഹത്തായ ഗ്രന്ഥം തൻെറ ജീവിതത്തെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് സോമ പറഞ്ഞു. ഭഗവത് ഗീതയിലെ ഒരു ശ്ലോകം സോമ ചൊല്ലുകയും ചെയ്തു.

“ഞാൻ വളരെ പതുക്കെയാണ് ഭഗവത് ഗീത ഹൃദിസ്ഥമാക്കാൻ തുടങ്ങിയത്. അതിന് ശേഷമാണ് സ്പെല്ലിങ് ഓർമ്മയിൽ വെക്കാൻ സാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയത്. ഇതോടെ അക്കാര്യം കൂടുതൽ ഗൗരവത്തിൽ ചെയ്യാൻ തുടങ്ങി. ഭഗവത് ഗീത പൂർണമായും മനഃപാഠമാക്കാനാണ് ഇനി ഞാൻ ശ്രമിക്കുന്നത്. എനിക്ക് ദൈവിക ശക്തിയിൽ വലിയ വിശ്വാസമുണ്ട്,” സോമ പറഞ്ഞു.

“മത്സരം വിജയിക്കാൻ സാധിച്ചതിൽ എനിക്ക് വലിയ അഭിമാനമുണ്ട്. കഴിഞ്ഞ ഒരു വർഷത്തോളം ഞാൻ ഇതിന് വേണ്ടി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ വിജയം നേടാൻ സാധിച്ചപ്പോൾ സ്വപ്നം സഫലമായെന്നാണ് എനിക്ക് തോന്നിയത്. എൻെറ ബന്ധുക്കളെല്ലാം ഇന്ത്യയിലാണുള്ളത്. അവരെല്ലാവരും അഭിനന്ദനങ്ങൾ അറിയിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നും എൻറെ ബന്ധുക്കളിൽ നിന്നും ഇത്രയും വലിയ പിന്തുണ കിട്ടുന്നത് സന്തോഷം ഇരട്ടിയാക്കുന്നു. വരുന്ന അവധിക്കാലത്ത് ഇന്ത്യ സന്ദർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” സോമ പറഞ്ഞു.

ഭഗവത് ഗീതയിലെ ഹയഗ്രീവ സ്തോത്രം എന്ന ശ്ലോകമാണ് സോമ ചൊല്ലിയത്. ആളുകൾ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് മുമ്പ് ചൊല്ലുന്ന ഒരു ശ്ലോകമാണ് ഇതെന്ന് സോമ പറഞ്ഞു. സോമ ശ്ലോകം ചൊല്ലുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നിരവധി പേരാണ് കുട്ടിയെ അഭിനന്ദിച്ച് വീഡിയോക്ക് താഴെ കമൻറ് ചെയ്തിരിക്കുന്നത്.

“അമേരിക്കൻ ഇംഗ്ലീഷിൽ നന്നായി സംസാരിക്കുന്ന അവൻ എത്ര മനോഹരമായാണ് ഭഗവത് ഗീതയിലെ സംസ്കൃത ശ്ലോകം ചൊല്ലുന്നത്,” എക്സിൽ ഒരു ഉപയോക്താവ് കമൻറ് ചെയ്തു. “സനാതന ധർമ്മമെന്ന സംസ്കാരത്തിൽ ഇത്രയേറെ താൽപര്യമുള്ള ഈ വിദ്യാർഥി അഭിനന്ദനം അർഹിക്കുന്നു. ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് അവൻ ഭഗവത് ഗീതയിലെ ഹയഗ്രീവ ശ്ലോകം ചൊല്ലിയത്,” മറ്റൊരാൾ പറഞ്ഞു.

“നല്ല മാതാപിതാക്കളെ ലഭിച്ചതിൽ ഈ കുട്ടി ഭാഗ്യവാനാണ്. എത്ര അഭിമാനത്തോടെയാണ് അവർ മകനെ ഭാരതീയ സംസ്കാരം പഠിപ്പിച്ചിട്ടുള്ളത്. ഇന്ത്യൻ അമേരിക്കൻ സുഹൃത്തുക്കൾ ഈ രക്ഷിതാക്കളിൽ നിന്ന് ഏറെ പാഠം പഠിക്കേണ്ടതുണ്ട്. അവർ വലിയ മാതൃകയാണ്,” മറ്റൊരാൾ കമൻറ് ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments