Thursday, February 6, 2025

HomeAmericaബിജു എന്‍ സ്‌കറിയ ന്യൂജേഴ്‌സിയില്‍ നിന്നും ഫൊക്കാന ആര്‍ വി പി ആയി മത്സരിക്കുന്നു

ബിജു എന്‍ സ്‌കറിയ ന്യൂജേഴ്‌സിയില്‍ നിന്നും ഫൊക്കാന ആര്‍ വി പി ആയി മത്സരിക്കുന്നു

spot_img
spot_img

ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2024 2026 കാലയളവില്‍ ന്യൂജേഴ്‌സി റീജിയണല്‍ വൈസ് പ്രസിഡന്റായി ബിജു എന്‍ സ്‌കറിയ മത്സരിക്കുന്നു. ഡോ. കല ഷഹി നേതൃത്വം നല്‍കുന്ന പാനലിലാണ് ബിജു എന്‍ സ്‌കറിയ മത്സരിക്കുന്നു.

വര്‍ഷങ്ങളായി അമേരിക്കയില്‍ സ്ഥിര താമസവും ന്യൂജേഴ്‌സിയിലും, ന്യൂയോര്‍ക്കിലും സാമൂഹ്യ, സാംസ്‌കാരിക , മത രംഗത്തേയും നിറ സാന്നിദ്ധ്യവുമാണ് ബിജു. കലാലയ രാഷ്ട്രീയത്തിലും സജീവമായിരുന്ന ബിജു ഫൊക്കാനയുടെ നേതൃത്വ രംഗത്തേക്ക് വരുന്നത് ഫൊക്കാനയ്ക്ക് മുതല്‍ക്കൂട്ടായിരിക്കും.

ഡോ. കല ഷഹി നയിക്കുന്ന പാനലില്‍ മത്സരിക്കുന്നതില്‍ അഭിമാനമുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി ഫൊക്കാനയുടെ തലപ്പത്ത് പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച ഡോ.കല ഷഹി ഒരു സമ്പൂര്‍ണ്ണ സംഘാടകയാണ്. അതുകൊണ്ട് തന്നെ കല ഷഹി നയിക്കുന്ന പാനലിനൊപ്പം മത്സരിക്കുന്നത്. ഡോ. ബാബു സ്റ്റീഫന്‍ നേതൃത്വം ഏറ്റെടുത്തപ്പോള്‍ മുതല്‍ ഫൊക്കാനയ്ക്ക് ഉണ്ടായ ഉണര്‍വ് തുടരണമെങ്കില്‍ ഡോ. കല ഷഹിയുടെ നേതൃത്വത്തില്‍ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതുണ്ട് എന്ന് ബിജു എന്‍ സ്‌കറിയ പറഞ്ഞു. ഒരു പ്രൊഫഷണല്‍ ടീമായി ടീം ലെഗസി മുന്നേറുന്ന ഈ സമയത്ത് ന്യൂജേഴ്‌സിയില്‍ നിന്നും ആര്‍ വി പി ആയി മത്സരിക്കുന്ന തന്നെയും ഡോ. കല ഷഹിയുടെ ടീമിനേയും വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ന്യൂജേഴ്സി ആര്‍ വി പി ആയി മത്സരിക്കുന്ന ബിജു എന്‍ സ്‌കറിയയുടെ സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയ്ക്കും ടീം ലെഗസിക്കും ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് ഫൊക്കാന ടീം ലെഗസി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ. കല ഷഹി,സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി രാജന്‍ സാമുവേല്‍, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഷാജു സാം, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോര്‍ജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പില്‍, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മന്‍, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമന്‍സ് ഫോറം ചെയര്‍ സ്ഥാനാര്‍ത്ഥി നിഷ എറിക്, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ , അലക്‌സ് എബ്രഹാം , നാഷണല്‍ കമ്മിറ്റി സ്ഥാനാര്‍ത്ഥികള്‍ ആയ ഡോ ഷെറിന്‍ വര്ഗീസ് ,റോണി വര്ഗീസ് ,ഫിലിപ്പ് പണിക്കര്‍ , രാജു എബ്രഹാം , വര്ഗീസ് തോമസ് ,ജോയി കുടാലി , അഖില്‍ വിജയ് , ഡോ നീന ഈപ്പന്‍ , ജെയ്‌സണ്‍ ദേവസിയ , ഗീത ജോര്‍ജ് , അഭിലാഷ് പുളിക്കത്തൊടി ,ഫിലിപ്പോസ് തോമസ് , തോമസ് നൈനാന്‍, രാജേഷ് വല്ലത്ത് , വരുണ്‍ നായര്‍ , റെജി വര്ഗീസ്, റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ലിന്റോ ജോളി, റോയ് ജോര്‍ജ്, പ്രിന്‍സണ്‍ പെരേപ്പാടന്‍, ഫാന്‍സിമോള്‍ പള്ളത്തു മഠം, അഭിലാഷ് ജോണ്‍,യൂത്ത് റെപ്രെസെന്ററ്റീവ് ആയ ക്രിസ്ല ലാല്‍ ,സ്‌നേഹ തോമസ്, ആകാശ് അജീഷ് എന്നിവര്‍ അറിയിച്ചു .

വാര്‍ത്ത: ഡോ. കല ഷഹി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments