ചിക്കാഗോ : ബെന്‍സന്‍വില്ല് തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഇടവകയില്‍ റിജോയ്‌സ് സമ്മര്‍ ക്യാമ്പിന് തുടക്കമായി. ക്‌നാനായ റീജിയന്‍ ഡയറക്ടറും ഇടവക വികാരിയുമായ ഫാ.തോമസ്സ് മുളവനാല്‍ ഉദ്ഘാടനം സമ്മര്‍ ക്യാമ്പ് ചെയ്തു. വിവിധ ഇടവകയിലെ കുട്ടികളുടെ ഒത്തുചേരല്‍ നല്ല ബന്ധങ്ങള്‍ വളര്‍ത്താനും ഒന്നിച്ച് വളരാനുമുള്ള അവസരമെന്ന് ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു.മൂന്ന് ദിവസങ്ങളായി നടക്കുന്ന ക്യാമ്പില്‍ വിജ്ഞാനവും, ഉല്ലാസവും, വിശ്വാസവും,സമുദായനും ഉള്‍ച്ചേര്‍ന്ന വിഷയങ്ങള്‍ പങ്കുവെയ്ക്കപ്പെടും. ക്‌നാനായ റീജിയന്റെ വിവിധ ഇടവകയില്‍ നിന്നും കുട്ടികള്‍ ‘ റിജോയ്‌സ്”സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നു. ബെന്‍സന്‍വില്ല് ഇടവക കമ്മിറ്റി അംഗങ്ങള്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു