സ്മിതാ സോണി ഒര്‍ലാണ്ടോ
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്‌ലോറിഡ പ്രോവിസിന്‍സ് വിമന്‍സ് ഫോറത്തിന്റെ 2024 -2026 വര്‍ഷത്തെ പ്രവര്‍ത്തനോത്ഘാടനം സൂം പ്ലാറ്റ്‌ഫോമില്‍ ജൂണ്‍ ഒന്നേ് ശനിയാഴ്ച വൈവിധ്യമായ കലാപരിപാടികളോടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ സ്ത്രീ നേതാക്കളുടെ സാന്നിധ്യത്തില്‍ നടത്തപ്പെട്ടു.
വിശിഷ്ടാതിഥിയായിരുന്ന കായംകുളം എംഎല്‍എ പ്രതിഭ ഹരി സ്ത്രീകള്‍ സ്വന്തം കാലില്‍ നിന്ന് സ്വയം പര്യാപ്തത കൈവരിയ്ക്കുന്നതിനോടൊപ്പം സ്വന്തമായ ഐഡന്റിറ്റി ഉണ്ടായ്ക്കിയെടുക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചു പ്രതിപാദിച്ചതോടൊപ്പം സോഷ്യല്‍ മീഡിയയിലെ ചതിക്കുഴികളെക്കുറിച്ചു അവബോധമുള്ളവരായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സദസിനെ പ്രബോധിപ്പിച്ചു വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനോത്ഘാടനം നിര്‍വഹിച്ചു.
മുഖ്യ പ്രഭാഷകയായിരുന്ന ജിജി മാരിയോ ഫ്‌ലോറിഡ പ്രൊവിന്‍സ് വിമന്‍സ് ഫോറത്തിന്റെ ഈ വര്‍ഷത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനകര്മം നിര്‍വഹിച്ചു. സ്‌നേഹവും കരുണയും തമ്മിലുള്ള വ്യതാസത്തെ കുറിച്ച് വിവരിച്ചതിനോടൊപ്പം അപരന്റെ അവസ്ഥയില്‍ തന്നെതന്നെ സങ്കല്‍പ്പിയ്ക്കാന്‍ സാധിയ്ക്കുമ്പോള്‍ ഉരുവാകുന്ന അനുകമ്പയില്‍ നിന്നുളവാകുന്ന കാരുണ്യ പ്രവര്‍ത്തികള്‍ നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് ഉദ്ബോധിപ്പിച്ചു.
കേരള ഫിലിം ക്രിട്ടിക്‌സ് മികച്ച നടി ഡിബറ്റ് അവാര്‍ഡ് ജേതാവായ രേഖ ഹരീന്ദ്രന്‍ സെലിബ്രിറ്റി ഗസ്‌റ് ആയി പങ്കെടുത്തു വിമന്‍സ് ഫോറത്തിന് ആശംസയര്‍പ്പിച്ചു. ഒരു സാധാരണ മലയാളി പെണ്‍കുട്ടിയില്‍ നിന്നും അമേരിയ്ക്കയിലേയ്ക്ക് ചേക്കേറിയപ്പോളും തന്റെ സ്വപ്‌നമായിരുന്ന അഭിനയത്തെ മുറുകെപ്പിടിച്ചുകൊണ്ടുള്ള യാത്രയെക്കുറിച്ചു പങ്കുവച്ചു സ്വന്തം സ്വപ്ന സാക്ഷാത്കാരത്തിനായി സ്ത്രീകള്‍ നില കൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ഉദ്ബോധിപ്പിച്ചു.
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ സര്‍ജിക്കല്‍ ഓണ്‍കോളജി ഡിപ്പാര്‍ട്‌മെന്റിലെ അക്കാഡമിക് സീനിയര്‍ റെസിഡന്റായ ഡോ. അഞ്ജലി മോഹന്‍ ബ്രെസ്‌റ് കാന്‍സറിന്റെ കാരണങ്ങളും പ്രെതിരോധ നടപടികളെക്കുറിച്ചും നടത്തിയ ക്ലാസ് സദസിനു വേറിട്ട അനുഭവമായി. ഫ്‌ലോറിഡ പ്രൊവിന്‍സ് വിമന്‍സ് ഫോറം ജോയിന്റ് സെക്രട്ടറി പ്രഭ മാത്യുവിന്റെ പ്രാര്‍ത്ഥനാഗാനത്തോടെ തുടക്കം കുറിച്ച ചടങ്ങില്‍ പ്രസിഡന്റ് ശ്രീമതി റോഷ്നി ക്രിസ്നോയല്‍ സ്വാഗതം ആശംസിച്ചു. സെക്രട്ടറി അനുരാധ മനോജ് ട്രെഷറര്‍ രേഷ്മ പുത്തനും അവതാരകരായിരുന്നു.
അമേരിക്ക റീജിയന്‍ വിമന്‍സ് ഫോറം പ്രസിഡന്റ് ആലീസ് മാഞ്ചേരി പുതിയ കമ്മിറ്റിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് നേത്യുത്വം വഹിച്ചു. പ്രസിഡന്റ് റോഷ്നി ക്രിസ്നോയല്‍, സെക്രട്ടറി അനുരാധ മനോജ്, ട്രഷറര്‍ രേഷ്മ പുത്തന്‍, വൈസ് പ്രസിഡന്റ് ഡോ. മിനു ജോര്‍ജ്, ജോയിന്റ് സെക്രട്ടറി പ്രഭ മാത്യു, ജോയിന്റ് ട്രഷറര്‍ ജെസ്സി തോമസ്,റീജിയണല്‍ പ്രതിനിധികളായി ഡോ. അഞ്ജു മോഹന്‍, ബിജി ജോസഫ്,,അല്‍ക്ക ലിജോ എന്നിവര്‍ ഫ്‌ലോറിഡ പ്രൊവിന്‍സ് വിമന്‍സ് ഫോറത്തിന്റെ പുതിയ സാരഥികളായി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനം ഏറ്റെടുത്തു.
വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാലപിള്ള, ഗ്ലോബല്‍ പ്രസിഡന്റ് .ജോണ്‍ മത്തായി, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി,അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ചാക്കോ കൊയ്ക്കലേത്ത്, പ്രസിഡന്റ് . ജോണ്‍സണ്‍ തലചെല്ലൂര്‍ ,സെക്രട്ടറി അനീഷ് ജെയിംസ്, ഫ്‌ലോറിഡ പ്രൊവിന്‍സ് ചെയര്‍മാന്‍ . മാത്യു തോമസ്, ഫ്‌ലോറിഡ പ്രൊവിന്‍സ് പ്രസിഡന്റ സോണി കണ്ണോട്ടുതറ, അമേരിക്ക റീജിയന്‍ വിമന്‍സ് ഫോറം സെക്രട്ടറി ഡോ. സൂസന്‍ ചാണ്ടി എന്നിവര്‍ ആശംസയര്‍പ്പിച്ചു.
ലിക്സി ചാക്കോയുടെ ഭാവാര്‍ദ്രമായ സെമി ക്ലാസിക്കല്‍ സോങ്ങ്, നയനമനോഹരമായ തിരുവാതിര, യൂത്തിന്റെ ചടുലമായ ഒപ്പന, എലൈന്‍ സജിയുടെ എവര്‍ഗ്രീന്‍ സോങ്, ഡാന്‍സിങ് ദിവയുടെ സിനിമാറ്റിക് ഡാന്‍സ്, ഇമ്പമാര്‍ന്ന മെഡ്ലി, ക്ലാസിക്കല്‍ ഡാന്‍സും ചടങ്ങിനു വര്ണപ്പകിട്ടേകി. അമേരിയ്ക്ക റീജിയന്‍ ജോയിന്റ് സെക്രട്ടറി സ്മിതാ അേവസാനിച്ചു..