Thursday, September 19, 2024

HomeAmericaമയാമിയില്‍ കെട്ടിടസമുച്ചയത്തില്‍ വന്‍ അഗ്നിബാധ; സമീപത്ത് ഒരാളെ വെടിയേറ്റ നിലയിലും കണ്ടെത്തി

മയാമിയില്‍ കെട്ടിടസമുച്ചയത്തില്‍ വന്‍ അഗ്നിബാധ; സമീപത്ത് ഒരാളെ വെടിയേറ്റ നിലയിലും കണ്ടെത്തി

spot_img
spot_img

മയാമി: മയാമിയില്‍ കെട്ടിടസമുച്ചയത്തില്‍ വന്‍ അഗ്നിബാധ. നാലു നിലകളുള്ള കെട്ടിടത്തിനാണ് വന്‍ തീപിടുത്തം ഉണ്ടായത്. തിങ്കളാഴ്ച്ച രാവിലെയാണ് തീപിടിത്തമുണ്ടായത്.മയാമി ഡൗണ്‍ ടൗണിനടുത്തുള്ള ഇന്റര്‍‌സ്റ്റേറ്റ് 95 ന് പടിഞ്ഞാറുള്ള കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്. രാവിലെ എട്ടേകാലോടെയാണ് ഫയര്‍ഫോഴ്‌സില്‍ സന്ദേശം എത്തിയത്. തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങളും പോലീസ് ഉദ്യോഗസ്ഥരും എത്തി കെട്ടിടസമുച്ചയത്തിന്റെ ബാല്‍ക്കണി വഴി താമസക്കാരെ രക്ഷപ്പെടുത്തിയതായി മിയാമി മേയര്‍ ഫ്രാന്‍സിസ് സുവാരസ് അറിയിച്ചു.

സംഭവസ്ഥലത്ത് വെടിയേറ്റ നിലയില്‍ ഒരാളെ കണ്ടെത്തിയതായും സുവാരസ് പറഞ്ഞു. ഗുരുതരാവസ്ഥയിലായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തെക്കുറിച്ചും വെടിവെപ്പിനെക്കുറിച്ചും ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments