ജോസ് കാടാപുറം
സാൻ അന്റോണിയോ: സെൻ ആന്റണി ക്നനായ കത്തോലിക്ക ഇടവക ദേവാലയത്തിന്റെ പ്രധാന തിരുനാൾ ജൂൺ മാസം 14,15,16 തീയതികളിൽ നടത്തപ്പെടുന്നു. ജൂൺ 6 മുതൽ 9 ദിവസത്തെ നൊവേനയും, 12 13 തീയതികളിൽ ക്രിസ്റ്റീൻ ധ്യാന സെന്ററിന്റ് ആഭിമുഖ്യത്തിൽ തിരുനാൾ ഒരു ധ്യാനവും നടത്തപ്പെടുന്നു. പതിനാലാം തീയതി വെള്ളിയാഴ്ച തിരുനാളിനു കൊടിയേറും.
പതിനഞ്ചാം തീയതി ശനിയാഴ്ച ചിക്കാഗോ രൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോയ് ആലപ്പാട്ട് മെത്രാൻ ബലിയർപ്പിക്കുകയും അന്നേദിവസം ഇടവക ദിനം ആഘോഷിക്കുകയും ചെയ്യും . പതിനാറാം തീയതി ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ന്യൂയോർക്ക് റോക്കലാൻഡ് സെൻമേരിസ് പള്ളിവികാരി ബഹുമാനപ്പെട്ട ബിപി തറയിൽ അച്ഛൻ നേതൃത്വം നൽകും