സതീശന്‍ നായര്‍
ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2025 ല്‍ നടക്കുന്ന ഹിന്ദു മഹാസംഗമം സംഘടനയുടെ രജതജൂബിലി ആഘോഷം കൂടിയായിരിക്കും. വിപുലമായ പരിപാടികളോടു കൂടി നടത്തപ്പെടുന്ന ഈ രജത ജൂബിലി ആഘോഷത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞതായി പ്രസിഡന്റ് ഡോ.നിഷാ പിള്ള പറഞ്ഞു.
കെ.എച്ച്.എന്‍.എ. മിഡ് വെസ്റ്റ് റീജിയന്‍, ചിക്കാഗോ സംഘടിപ്പിച്ച മീറ്റ്& ഗ്രീറ്റ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. സംഘടനയുടെ വിവിധ കര്‍മ്മ പദ്ധതികള്‍ നടന്നു വരുന്നതായും, യുവ തലമുറയെ കൂടുതല്‍ ഉള്‍പ്പെടുത്തി വിവിധ പ്രോഗ്രാമുകള്‍ നടത്തി വരുന്നതായും പ്രസിഡന്റ് പ്രത്യേകം എടുത്തു പറഞ്ഞു. കൂടാതെ സദസ്സിന്റെ വിവിധ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. സംഘടനയുടെ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍മ്മ പരിപാടികള്‍ക്കും നിങ്ങള്‍ ഓരോരുത്തരുടേയും കൂട്ടായ സഹകരണം ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചു.
ട്രസ്റ്റി മെമ്പര്‍ അരവിന്ദ് പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ ജൂഡീഷ്യല്‍ അംഗം സതീശന്‍ നായര്‍-ഏവരേയും സ്വാഗതം ചെയ്തു. ജൂഡീഷ്യല്‍ കമ്മറ്റി ചെയര്‍മാനും മുന്‍ പ്രസിഡന്റുമായ അനില്‍കുമാര്‍ പിള്ള, വൈസ് പ്രസിഡന്റ് സുരേഷ് നായര്‍, ട്രസ്റ്റി മെമ്പര്‍ പ്രസന്നന്‍ പിള്ള, കമ്മറ്റി മെമ്പര്‍ വിജി.എസ്. നായര്‍ യൂത്ത് ചെയര്‍ നിതിന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കൂടാതെ രാധാകൃഷ്ണന്‍ നായര്‍, എംആര്‍.സി. പിള്ള, സുരേഷ് ബാലചന്ദ്രന്‍, രവി കുട്ടപ്പന്‍, ചന്ദ്രന്‍പിള്ള, രാജമ്മ ഗോപാലകൃഷ്ണന്‍, ലക്ഷ്മി സുരേഷ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. വി.ഗോപാലകൃഷ്ണന്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.