Saturday, September 7, 2024

HomeAmericaക്‌നാനായ സംഗമം : കുര്യാക്കോസ് മാര്‍ സേവേറിയോസ് ഉദ്ഘാടനം ചെയ്യും

ക്‌നാനായ സംഗമം : കുര്യാക്കോസ് മാര്‍ സേവേറിയോസ് ഉദ്ഘാടനം ചെയ്യും

spot_img
spot_img

ഡാലസ്: അടുത്ത മാസം 18, 19, 20, 21 തീയതികളില്‍ ഡാലസ് ഫ്രിസ്‌കോയിലെ എംബസി സൂട്ട്‌സില്‍ നടക്കുന്ന ക്‌നാനായ സംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ഈ മാസം 10ന് പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള റജിസ്‌ട്രേഷന്‍ അവസാനിച്ചിരുന്നു. പ്രസ്തുത സംഗമത്തില്‍ ക്‌നാനായ സമുദായത്തിന്റെ വലിയ മെത്രാപ്പൊലീത്ത ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്ത മുഖ്യാതിഥി ആയിരിക്കും.

സമുദായ സെക്രട്ടറി ടി.ഒ ഏബ്രഹാം തോട്ടത്തില്‍, ക്‌നാനായ കമ്മറ്റി അംഗങ്ങളായ റ്റിജു ഏബ്രഹാം തോട്ടപുറത്ത്, സാബു കണ്ണാട്ടിപ്പുഴ,തോമസുകുട്ടി തേവരുമുറിയില്‍ എന്നിവര്‍ പങ്കെടുക്കും. പ്രസ്തുത സമ്മേളനത്തിനോടനുബന്ധിച്ച് നോര്‍ത്ത് അമേരിക്കയിലെ എല്ലാ ക്‌നാനായ പള്ളികളുടെയും ആഭിമുഖ്യത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള വര്‍ണ്ണശബളമാര്‍ന്ന ഘോഷയാത്ര ഉണ്ടായിരിക്കുന്നതാണ്. ചെണ്ടമേളം, പുരാതനപ്പാട്ട് ആരാധന ഗീതം, പരിശമുട്ട്, മിസ്റ്റര്‍ & മിസ്സ് ക്‌നാനായ, ക്‌നാനായ മങ്ക & മന്നന്‍, ക്‌നാനായ പ്രിന്‍സ് & പ്രിന്‍സസ്, ഡാന്‍സ്, സ്‌കിറ്റ്‌സ്, സോക്കര്‍, ബാസ്‌കറ്റ് ബോള്‍, വോളി ബോള്‍, ബാറ്റ്മിന്റണ്‍, വടംവലി എന്നിങ്ങനെ നിരവധി മത്സരങ്ങളും സംഘടിപ്പിക്കും.

തുടര്‍ന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും 75 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയും വിവാഹം കഴിഞ്ഞിട്ട് 50 വര്‍ഷത്തില്‍ കൂടുതലായവരെയും ആദരിക്കും. 21ാം തീയതി ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനയെത്തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തോടെ സംഗമം പര്യവസാനിയ്ക്കുന്നതായിരിക്കുമെന്ന് പബ്ലിസിറ്റി കമ്മറ്റിയ്ക്കുവേണ്ടി ബാലു മാലത്തുശേരി അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments