Saturday, September 7, 2024

HomeAmericaക്‌നാ എസ്‌കേപ്പ് 4.0 സമ്മര്‍ ക്യാമ്പിന് തുടക്കമായി

ക്‌നാ എസ്‌കേപ്പ് 4.0 സമ്മര്‍ ക്യാമ്പിന് തുടക്കമായി

spot_img
spot_img

കെ.സി.എസ് ചിക്കാഗോയുടെ കീഴില്‍, കേസി ജെ എല്‍, കിഡ്‌സ് ക്ലബ്ബ് എന്നീ പോഷക സംഘടനകളുടെ, സഹകരണത്തോടെ നടത്തുന്ന, ക്‌നാ എസ്‌കേപ്പ് സീസണ്‍ ഫോര്‍, സമ്മര്‍ ക്യാമ്പിന് ഉജ്ജ്വല തുടക്കം. കോട്ടയം രൂപതയിലെ ഹോളി സ്പിരിറ്റ് സന്യാസ സഭയുടെ, അസിസ്റ്റന്റ് സുപ്പീരിയര്‍ ജനറല്‍ ആയ, ഫാദര്‍ ബിജു ചിറത്തറയുടെ, അനുഗ്രഹപ്രഭാഷണത്തോടെ, സമ്മര്‍ ക്യാമ്പിന് തുടക്കം കുറിച്ചു.

കെസിസി എന്നെ പ്രസിഡന്റ് ശ്രീ ഷാജി എടാട്ട്, കെ സി എസ് പ്രസിഡന്റ് ശ്രീ ജയിന്‍ മാക്കില്‍, ക്യാമ്പ് ഡയറക്ടര്‍ ഡോക്ടര്‍ അലക്‌സ് കറുകപ്പറമ്പില്‍, കെസിഎസ് സെക്രട്ടറി സിബു കുളങ്ങര, ക്യാമ്പ് കോഡിനേറ്റര്‍ ബെക്കി ഇടിയാലില്‍, ജോമി ഇടയാടില്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കെസിഎസ് കഴിഞ്ഞ നാല് വര്‍ഷങ്ങളായി നടത്തുന്ന ക്‌നാ എസ്‌കേപ്പ് എന്ന സമ്മര്‍ ക്യാമ്പ്, കുട്ടികളുടെ ഇടയില്‍ വളരെ പോപ്പുലറാണു. രജിസ്‌ട്രേഷന്‍ ആരംഭിച്ച ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഹൗസ് ഫുള്‍ ആവുകയും, വെയിറ്റിംഗ് ലിസ്റ്റില്‍ ദിവസങ്ങളോളം കാത്തിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ക്‌നാ എസ്‌കേപ്പിനുള്ളത്.

ഇത്തവണത്തെ ക്‌നാ എസ്‌കേപ്പില്‍250 ഓളം കുട്ടികളാണ് പങ്കെടുക്കുന്നത്. വിവിധതരം ഗെയിമുകളും സ്‌പോര്‍ട്‌സും ക്‌നാനായ ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള ക്ലാസുകളും ഉള്‍പ്പെടെ, മൂന്ന് ദിവസം കുട്ടികള്‍ക്ക് ഉല്ലാസപ്രതവും വിജ്ഞാനപ്രദവുമായ രീതിയിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. ക്യാമ്പ് ഡയറക്ടര്‍ അലക്‌സ് കറുകപ്പറമ്പിലിനൊപ്പം കെസിഎസ് എക്‌സിക്യൂട്ടീവ് ഉള്‍പ്പെടെ ഏകദേശം നാല്പതോളം വോളണ്ടിയേഴ്‌സ്, ക്യാമ്പിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments