Saturday, September 7, 2024

HomeAmericaകുവൈറ്റ് ദുരന്തത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ഓവര്‍സീസ് കോണ്‍ഗ്രസ്

കുവൈറ്റ് ദുരന്തത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ഓവര്‍സീസ് കോണ്‍ഗ്രസ്

spot_img
spot_img

സതീശന്‍ നായര്‍

ചിക്കാഗോ: കുവൈറ്റിലെ അതിദാരുണമായ തീപിടുത്ത ദുരന്തത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, കേരളാ ഘടകം ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയും അതിയായ ഖേദം രേഖപ്പെടുത്തുകയും ചെയ്തു.

ദുരന്തത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുവാനും ദുരന്തത്തിനിരയായവരുടെ
കുടുംബത്തെ സംരക്ഷിക്കുവാനും കേന്ദ്രസര്‍ക്കാരിന്റെയും, കേരള സര്‍ക്കാരിന്റെയും ഇടപെടല്‍ അനിവാര്യമാണെന്നും, പരിക്കേറ്റവര്‍ക്ക് വേണ്ടത്ര ചികിത്സ ഉറപ്പാക്കുവാനും കുവൈറ്റിലെ ഇന്ത്യന്‍ എംബസി മുന്‍കൈ എടുത്തു വേണ്ടതു ചെയ്യണമെന്നും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്സ്.എ. കേരളാ ഘടകം പ്രസിഡന്റ് സതീശന്‍ നായര്‍ പറഞ്ഞു.

ഇനിയും ഇതുപോലെയുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കുവാതിരിക്കുവാന്‍ ബന്ധപ്പെട്ട രാജ്യങ്ങളിലെ തൊഴില്‍മന്ത്രാലയവും, സുരക്ഷാ വകുപ്പുകളും ആവശ്യമായ പരിശോധനകളും, മുന്‍ കരുതലുകളും വിദേശ രാജ്യങ്ങളിലെ ലേബര്‍ ക്യാമ്പുകളില്‍ ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments